ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി. ഇടുക്കിയിലെ ഏറ്റവും പ്രതിസന്ധിയേറിയ വിദൂര പോളിങ് സ്റ്റേഷനും ഇടമലക്കുടി തന്നെ. 20 കിലോമീറ്റർ ചുറ്റളവിൽ വനത്തിനുള്ളിലായതു കൊണ്ട് ഇടുക്കി ജില്ലയിൽ പോളിങ് ഉദ്യോഗസ്ഥരെ ആദ്യം അയക്കുന്നതും ഇവിടേക്കാണ്.
പോളിങിന് സജ്ജമായി ഇടമലക്കുടി - പോളിംഗ് ഉദ്യോഗസ്ഥര്‍
ജില്ലയിൽ പോളിങ് ഉദ്യോഗസ്ഥരെ ആദ്യം അയക്കുന്നതും ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക്
ഇടുക്കി ജില്ലയിൽ പോളിങ് ഉദ്യോഗസ്ഥർ ആദ്യം പോവുക ഇടമലക്കുടിയിലേക്ക്
ഇടമലക്കുടിയില്‍ സജ്ജമാക്കിയിരിക്കുന്ന മൂന്ന് ബൂത്തുകളിലേക്ക് പോകാൻ സന്നദ്ധത അറിയിച്ച ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയമിച്ചിട്ടുള്ളത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ പോളിങ് ഏഴ് മണി വരെ ഉള്ളതിനാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് അടുത്ത ദിവസമാകും ഉദ്യോഗസ്ഥര്‍ മടങ്ങിയെത്തുക. വോട്ടെടുപ്പിന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.
Last Updated : Apr 4, 2021, 11:16 AM IST