ഇടുക്കി: ജില്ലാ അതിര്‍ത്തികളിൽ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ചികിത്സ, മരണം പോലെയുള്ള അടിയന്തര സാഹചര്യങ്ങൾക്ക് മാത്രമേ ആളുകളെ കടത്തിവിടു. ചെക്കു പോസ്റ്റ് വഴി ചരക്കു വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ജില്ലാ അതിര്‍ത്തികളിൽ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ് - തമിഴ്‌നാട്
ചെക്കു പോസ്റ്റ് വഴി ചരക്കു വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്കും അവിടെ നിന്ന് ഇങ്ങോട്ടേയ്ക്കും ചികിത്സ, മരണം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമേ ആളുകളെ കടത്തി വിടുകയുള്ളു. പ്രധാനപാതയിലൂടെയല്ലാതെ കാനന പാതകളിലൂടെ ആളുകള്‍ കടക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പൊലീസ് പരിശോധന ഊര്‍ജിതമാക്കി.
ഇതിനൊപ്പം പൊലീസിന്‍റെ പെട്രോളിങ് മിക്ക സമയത്തും ഉണ്ടായിരിക്കും. ഗ്രാമീണ മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള കൂട്ടംകൂടല്‍ കണക്കിലെടുത്ത് ഇവിടെ പരിശോധന ഊര്‍ജിതമാക്കും. ഓരോ ജംഗ്ഷനിലും ഇതിനായി പൊലീസ് ഉദ്യോഗസ്ഥരെയും വോളണ്ടിയർമാരെയും വിന്യസിപ്പിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം. കുമളി ചെക്ക്പോസ്റ്റ് വഴി ചരക്കു വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനം അനുവദിച്ചിരിക്കുന്നത്.