കേരളം

kerala

ETV Bharat / state

മുല്ലപ്പെരിയാർ ഡാമില്‍ അനധികൃതമായി പ്രവേശിച്ചു; 3 പേർക്കെതിരെ കേസെടുത്ത് പൊലീസ് - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത

ലോറി ക്ലീനര്‍മരായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് സുരക്ഷിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ചു എന്ന കാരണത്താല്‍ പൊലീസ് കേസെടുത്തത്

police registered case against three people  people who entered into mullaperiyar illegally  mullaperiyar dam  entering into mullaperiyar illegally  latest news in idukki  latest news today  മുല്ലപ്പെരിയാർ ഡാമില്‍ അനധികൃതമായി പ്രവേശിച്ചു  മൂന്നു പേർക്കെതിരെ കേസെടുത്ത് പൊലീസ്  സുരക്ഷിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ചു  അണക്കെട്ടിലെ വാർഷിക അറ്റകുറ്റപ്പണികൾ  അനുമതിയില്ലാതെ അണക്കെട്ടിൽ പ്രവേശിച്ചു  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മുല്ലപ്പെരിയാർ ഡാമില്‍ അനധികൃതമായി പ്രവേശിച്ചു; 3 പേർക്കെതിരെ കേസെടുത്ത് പൊലീസ്

By

Published : Feb 1, 2023, 4:23 PM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നതിനെതിരെ മുല്ലപ്പെരിയാർ പൊലീസ് കേസെടുത്തത്. ലോറി ക്ലീനര്‍മാരായ മൂന്നു പേര്‍ക്കെതിരെയാണ് നടപടി.

അണക്കെട്ടിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി മെറ്റൽ ഉൾപ്പെടെയുള്ള സാധനങ്ങൾ വള്ളക്കടവ് വഴി കൊണ്ടു പോകാൻ തമിഴ്‌നാടിന് അനുമതി നൽകിയിരുന്നു. നാലു വാഹനങ്ങളിലായാണ് സാധനങ്ങൾ കൊണ്ടു പോയത്. ഇതിൽ മൂന്നു ലോറികളിലെ ക്ലീനർമാരാണ് ഇവർ.

അനുമതിയില്ലാതെ അണക്കെട്ടിൽ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡിവൈഎസ്‌പിയാണ് കേസെടുക്കാൻ നിർദേശം നൽകിയത്.

ABOUT THE AUTHOR

...view details