ഇടുക്കി:പുതുവര്‍ഷപ്പിറവി ആഘോഷിക്കാനെന്ന പേരില്‍ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നത് തടയാന്‍ പൊലീസ് നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി കുമളി, തേക്കടി മേഖലയിലെ ഹോട്ടല്‍, റിസോര്‍ട്ടുകളുടെ സങ്കടനയായ റ്റി.ഡി.പി.സിയുടെയും പോലീസിന്‍റെ യും സംയുക്ത യോഗം ചേർന്നു(Police Petrol Against Drug Party In Idukki).
ലഹരി പാര്‍ട്ടികള്‍ തടയാന്‍ പൊലീസ് ഇറങ്ങി; തേക്കടിയിലും കുമളിയിലും പരിശോധന
Police Petrol Against Drug Party In Idukki: ക്രിസ്‌മസിനും ന്യു ഇയറിനും ലഹരിയില്ലാതെ പറ്റില്ലെന്ന ചിന്തയാണ് യുവാക്കള്‍ക്ക്, ലഹരി, പ്രത്യേകിച്ച് രാസ ലഹരി പാര്‍ട്ടികള്‍ ഇടുക്കിയിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ ഇക്കാലയളവില്‍ സജീവമാണ്, ഇക്കുറി ലഹരി പാര്‍ട്ടി അനുവദിക്കില്ലെന്ന് ഉറപ്പിച്ച്, പരിശോധന ശക്തമാക്കുകയാണ് ഇടുക്കി പൊലീസ് .
Published : Dec 23, 2023, 11:25 AM IST
കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്‌മസിനും ന്യു ഇയറിനും ലഹരി പാര്‍ട്ടി നടന്നത് വന്‍ വിവാദമായതോടെയാണ് ഈ വര്‍ഷം പൊലീസ് കടുത്ത ജാഗ്രതയിലേക്ക് നീങ്ങിയത്. ലഹരി ഉപയോഗിക്കുന്നവരെെന്ന് സംശയം തോന്നുന്ന വ്യക്തികളോ സംഘങ്ങളോ ഹോട്ടലുകളില്‍ മുറികള്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കാനും ഇതനുസരിച്ച് അവരുടെ വിലാസത്തില്‍ നേരിട്ടെത്തി അന്വേഷിക്കാനുമാണ് പൊലീസ് തീരുമാനം.
കൂടാതെ അതിർത്തി കടന്നെത്തുന്ന ലഹരിവസ്തുക്കളും നിരോധിത ഉൽപ്പന്നങ്ങളും കണ്ടെത്തുന്നതിന് പോലീസ്, ഫോറസ്റ്റ്, എക്സൈസ്, വകുപ്പുകൾ സംയുക്തമായി ഡോഗ്സ്കോഡിന്‍റെ സഹകരണത്തോടെ പരിശോധന നടത്തുമെന്ന് കുമളി സിഐ ജോബിൻ ആൻറണി പറഞ്ഞു.
സംശയകരമായി തോന്നുന്ന കാര്യങ്ങള്‍ ഉടന്‍ പൊലീസിനെ അറിയിക്കാന്‍ ഹോട്ടല്‍ ഉടമകളുടെയും പൊലീസും സംയുക്ത വാട്സ് ആപ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. ബുക്കിങ്ങുകൾ മുൻകൂട്ടി നിരീക്ഷിച്ച് രഹസ്യ അന്വേഷണ വിഭാഗത്തിന്‍റെ സഹകരണത്തോടെ കർശന പരിശോധന നടത്തി ലഹരി ഉപയോഗം പോലുള്ള കുറ്റകൃത്യങ്ങൾ തടയാനാണ് പോലീസിന്‍റെ തീരുമാനം.