കേരളം

kerala

ETV Bharat / state

ഈ കവിത കണ്‍മുന്നില്‍ കണ്ട നൊമ്പരക്കാഴ്‌ചകളാണ്: പെട്ടിമുടി ഓർമകൾക്ക് ഒരാണ്ട് - പെട്ടിമുടി വാര്‍ത്ത

ദുരന്തഭൂമിയില്‍ രക്ഷപ്രവര്‍ത്തനങ്ങളില്‍ അടിമാലി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഫ്രാന്‍സീസ് ജോസഫും പങ്കാളിയായിരുന്നു.

pettimudi landslide accident  landslide accident  police officer writes poem  നീലകുറുഞ്ഞിതന്‍ നൊമ്പരങ്ങള്‍  പെട്ടിമുടി ദുരന്തം ഒരാണ്ട്  പെട്ടിമുടി അപകടം  പെട്ടിമുടി ദുരന്തം  കവിത പൊലീസ് ഉദ്യോഗസ്ഥന്‍  ഇടുക്കി വാര്‍ത്തകള്‍  ഇടുക്കി പെട്ടിമുടി  ദുരന്തം  പെട്ടിമുടി വാര്‍ത്ത  കേരള പൊലീസ്
കണ്‍മുന്നില്‍ മായതെ നൊമ്പരക്കാഴ്‌ചകള്‍; പെട്ടിമുടിയെ കവിതയിലൂടെ ഓര്‍ത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥന്‍

By

Published : Aug 6, 2021, 8:28 AM IST

Updated : Aug 6, 2021, 12:10 PM IST

ഇടുക്കി: പെട്ടിമുടിയില്‍ മണ്ണിനൊപ്പം ഒഴുകിപ്പോയ ജീവനുകളുടെ കണക്ക് എത്രയെന്ന് ഇന്നും തിട്ടമില്ല. നാടിനെ നടുക്കിയ മഹാദുരന്തത്തിന് ഒരു വർഷം തികയുമ്പോൾ കണ്ടിറങ്ങിയ നൊമ്പരം അക്ഷരങ്ങളിലേക്ക് മാറ്റിയെഴുതുകയാണ് അടിമാലി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഫ്രാന്‍സീസ് ജോസഫ്‌.

ഈ കവിത കണ്‍മുന്നില്‍ കണ്ട നൊമ്പരക്കാഴ്‌ചകളാണ്: പെട്ടിമുടി ഓർമകൾക്ക് ഒരാണ്ട്

ദുരന്തഭൂമിയിലെ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഫ്രാൻസീസും പങ്കാളിയായിരുന്നു. മലയിറങ്ങിയിട്ടും കണ്ണീരുണങ്ങാത്ത പെട്ടിമുടിയെ വാക്കുകള്‍ ചേര്‍ത്ത് ഫ്രാൻസീസ് കവിതയാക്കി. ദുരന്ത ഭൂമിയില്‍ ഉയര്‍ന്ന് കേട്ട കരളലിയിപ്പിക്കുന്ന നിലവിളികളും ഉറ്റവരെ കണ്ടെടുക്കുന്നതും കാത്ത് ഉടയവരുടെ കാത്തിരിപ്പുമെല്ലാം 'നീലകുറുഞ്ഞിതന്‍ നൊമ്പരങ്ങള്‍' എന്ന ഫ്രാന്‍സീസ് കവിതയുടെ പശ്ചാത്തലമാണ്.

സമാനതകളില്ലാത്ത ദുരന്തം പേറിയവര്‍ ഒരിക്കലും വിസ്‌മരിക്കപ്പെടരുതെന്ന ചിന്ത ഫ്രാന്‍സീസിന്‍റെ കവിതയ്‌ക്ക് കരുത്തായി. ഫ്രാന്‍സീസ് തന്നെ ആലപിച്ച കവിതയ്‌ക്ക് സോജന്‍ അടിമാലിയാണ് സംഗീതം ചെയ്‌തത്. അഭിജിത്ത് അടിമാലി വരികള്‍ക്ക് ദൃശ്യാവിഷ്‌ക്കാരമൊരുക്കി.

Last Updated : Aug 6, 2021, 12:10 PM IST

ABOUT THE AUTHOR

...view details