ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരൻ തൂങ്ങി മരിച്ചു
മൂന്ന് ദിവസത്തെ അവധിയെടുത്താണ് ഇയാൾ ഇടുക്കി എആർ ക്യാമ്പില്‍ നിന്ന് പോയത്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നതായാണ് സൂചന
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് പൊലീസുകാരനെ ലോഡ്‌ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ ജോജി ജോർജാണ് തൂങ്ങി മരിച്ചത്. രണ്ട് ദിവസമായി ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നല്‍കിയിരുന്നു. മൂന്ന് ദിവസത്തെ അവധിയെടുത്താണ് ഇയാൾ ഇടുക്കി എആർ ക്യാമ്പില്‍ നിന്ന് പോയത്. ഇയാൾക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. മുട്ടത്ത് തന്നെ മറ്റൊരു അപ്പാർട്ട്മെന്‍റിലാണ് ഇയാളുടെ ഭാര്യയും മക്കളും താമസിക്കുന്നത്. അവധിയെടുത്ത് അവിടേക്ക് പോകാതെ മറ്റൊരു ലോഡ്‌ജില്‍ മുറിയെടുത്ത സാഹചര്യം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള പൊലീസ് അധികാരികൾ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.