ഇടുക്കി:ചിന്നക്കനാൽ വേണാട് യുവതി ജോലി ചെയ്യുന്നതിനിടെ കൃഷിയിടത്തിൽ മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ശാന്തൻപാറ പൊലീസ്.
മധ്യപ്രദേശ് സ്വദേശിനിയായ യുവതിയാണ് ബുധനാഴ്ച പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ പ്രസവിച്ചത്. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ കൂടെയുണ്ടായിരുന്നവർ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു.