ഇടുക്കി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഇടമലക്കുടിയിൽ നിരീക്ഷണം കാര്യക്ഷമമാക്കി മൂന്നാര്‍ പൊലീസ്. കൊവിഡ് രോഗവ്യാപനത്തിൻ്റെ ഗൗരവം സംബന്ധിച്ച് പൊലീസ് ഗോത്രനിവാസികള്‍ക്കിടയില്‍ പ്രചരണം നടത്തി. അപരിചിതർ ഗോത്രമേഖലയില്‍ എത്തിയാല്‍ വിവരം നല്‍കുവാന്‍ ഗോത്രനിവാസികളെ സജ്ജരാക്കിയിട്ടുണ്ടെന്ന് മൂന്നാര്‍ ഡിവൈഎസ്‌പി എം രമേശ് കുമാര്‍ പറഞ്ഞു.
ഇടമലക്കുടിയിൽ നിരീക്ഷണം കാര്യക്ഷമമാക്കി മൂന്നാര്‍ പൊലീസ് - മൂന്നാര്‍ പോലീസ്
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് കാട്ടുവഴികളിലൂടെ ആളുകള്‍ തമിഴ്‌നാട്ടിലേക്കും തിരികെയും സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വനത്താല്‍ ചുറ്റപ്പെട്ട ഇടമലക്കുടിയിൽ മൂന്നാര്‍ പൊലീസ് ജാഗ്രത ശക്തമാക്കിയത്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് കാട്ടുവഴികളിലൂടെ ആളുകള്‍ തമിഴ്‌നാട്ടിലേക്കും തിരികെയും സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വനത്താല്‍ ചുറ്റപ്പെട്ട ഇടമലക്കുടിയിൽ മൂന്നാര്‍ പൊലീസ് ജാഗ്രത ശക്തമാക്കിയത്. ഗോത്രമേഖലയില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഓരോ കോളനികളിലേയും ഊരുമൂപ്പന്‍മാരുമായി ആശയവിനിമയം നടത്തി. അപരിചിതരാരെങ്കിലും ഗോത്രമേഖലയില്‍ എത്തിയാല്‍ വിവരം നല്‍കുവാന്‍ ഗോത്രനിവാസികളെ സജ്ജരാക്കിയിട്ടുണ്ടെന്ന് മൂന്നാര്‍ ഡിവൈഎസ്‌പി എം രമേശ് കുമാര്‍ പറഞ്ഞു.
മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറുകളും ആദിവാസികുടുംബങ്ങള്‍ക്ക് നല്‍കി. കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ ഒരു കോളനിയില്‍ നിന്നും മറ്റൊരു കോളനിയിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഊരുമൂപ്പന്‍മാര്‍ അറിയിച്ചതായി മൂന്നാര്‍ ഡിവൈഎസ്‌പി വ്യക്തമാക്കി. കാട്ടുവഴികളിലൂടെ ആരെങ്കിലും എത്തിയാല്‍ വിവരമറിയിക്കുവാന്‍ പൊലീസ് ഇടമലക്കുടി ഗ്രാമപഞ്ചായത്തംഗങ്ങളേയും സജ്ജരാക്കിയിട്ടുണ്ട്. പഴുതടച്ച ജാഗ്രതയുമായി മുമ്പോട്ട് പോകാനാണ് പൊലീസിൻ്റെ തീരുമാനം.