ഇടുക്കി:കഞ്ഞിക്കുഴിയില്‍ എന്‍എസ്എസ് ക്യാമ്പില്‍ പെണ്‍കുട്ടികള്‍ വസ്‌ത്രം മാറുമ്പോള്‍ ഒളിഞ്ഞുനോക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തുവെന്ന പരാതിയില്‍ അധ്യാപകന് എതിരെ പോക്‌സോ കേസ്. പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്.
പരാതിക്കാരിയുടെ സഹപാഠിയോട് പരാതി പിന്‍വലിക്കണമെന്ന് അധ്യാപകൻ ആവശ്യപ്പെടുന്നതിന്‍റെ ശബ്‌ദരേഖയും പുറത്ത് വന്നിരുന്നു. കേസ് നല്‍കിയാല്‍ തന്‍റെ ഭാവി പോകുമെന്നും അകത്ത് പോകുമെന്നും അധ്യാപകൻ പറയുന്നത് ശബ്‌ദരേഖയില്‍ വ്യക്തമാണ്. ഇതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.