ഇടുക്കി:പള്ളിവാസലിൽ പ്ലസ്‌ടു വിദ്യാർഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർ ഹൗസിനു സമീപത്തായിട്ടാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഇരുപതാം തീയതിയാണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പള്ളിവാസലിലെ പെൺകുട്ടിയുടെ കൊലപാതകം ; ബന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - idukki
ഇയാളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.
പള്ളിവാസലിലെ പെൺകുട്ടിയുടെ മരണം; ബന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. പൊലീസ് ഇയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊർജിതമാക്കിയിരുന്നു. ഇയാളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു.