ഇടുക്കി: ആ ഞെട്ടലില്‍ നിന്ന് പള്ളിവാസല്‍ എന്ന കുടിയേറ്റ ഗ്രാമം ഇനിയും മോചിതമായിട്ടില്ല. വാടക വീട്ടിലെ ഇടുങ്ങിയ മുറിയിലിരുന്നു അവർ അനവധി സ്വപ്‌നങ്ങൾ നെയ്‌ത് കൂട്ടിയിരുന്നു. പഠിച്ച് ഒരു ജോലി നേടണം. അച്ഛനെയും അമ്മയേയും സംരക്ഷിക്കണം. അവൾ വരച്ച ചിത്രങ്ങളും പാതി മറച്ച നോട്ട് ബുക്കും കുറേയെറെ ഓർമകളും മാത്രമാണ് ഇനി ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം പള്ളിവാസലില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുവായ അരുണിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
അവളെ കൊന്നത് എന്തിന്, പള്ളിവാസലില്‍ അരുണിനെ തേടി പൊലീസ് - pallivasal murder
പോസ്‌റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം രാത്രി തന്നെ സംസ്‌കരിച്ചു. പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാരം നടത്തിയത്.
പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തിന്‍റെ ഞെട്ടൽ മാറാതെ പള്ളിവാസലെന്ന കുടിയേറ്റ ഗ്രാമം
പോസ്‌റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം രാത്രി തന്നെ സംസ്‌കരിച്ചു. പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്‌കാരം നടത്തിയത്.