ഇടുക്കി :ഒരിക്കൽ കൂടി കാറ്റും മഴയും വില്ലനായതോടെ ദുരിതത്തിലായി ഇടുക്കിയിലെ കർഷകർ. കാറ്റിലും മഴയിലും വാഴകൃഷി നശിച്ചതോടെ നിരവധി കർഷകരാണ് ഹൈറേഞ്ചിൽ കടക്കെണിയിലായത്. ലക്ഷങ്ങളുടെ കടം എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ഇവർ.
Also Read:പദ്ധതി നിര്‍വഹണത്തിലെ വീഴ്ച ; തിരുവനന്തപുരം നഗരസഭയ്‌ക്ക് നഷ്‌ടം അരക്കോടിയിലേറെ
തോപ്രാംകുടി, മന്നാത്തറ, പെരുംതൊട്ടി മേഖലയിലെ നിരവധി കർഷകരുടെ ആയിരക്കണക്കിന് വാഴകളാണ് കഴിഞ്ഞ ദിവസത്തെ കാറ്റിൽ നിലംപൊത്തിയത്. നഷ്‌ടപ്പെട്ടതെല്ലാം വിളവെടുക്കാന്‍ പാകമായ വാഴകളും. സ്ഥലം പാട്ടവ്യവസ്ഥയിലെടുത്ത് കൃഷി ചെയ്‌ത മാതിരപ്പിള്ളിയിൽ സാനി, കിഴക്കേടത്ത് സന്തോഷ്, പച്ചോലിൽ ബൈജു എന്നിവർക്ക് മാത്രം ആയിരത്തോളം വാഴകൾ നഷ്‌ടമായി. വളം, പണിക്കൂലി എന്നിവ ഉൾപ്പെടെ വലിയ തുക മുടക്കിയാണ് ഇവര്‍ കൃഷി സംരക്ഷിച്ച് വന്നിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ കാറ്റും മഴയും പ്രതീക്ഷകള്‍ തകര്‍ത്തു. നഷ്‌ടപരിഹാരത്തിനായി കൃഷി വകുപ്പിനെ സമീപിച്ചാൽ ചട്ടങ്ങളുടെ കുരുക്കാണെന്നും ഇവര്‍ പറയുന്നു.
കാറ്റിലും മഴയിലും വാഴകൾ നിലംപൊത്തി, വലഞ്ഞ് കർഷകർ Also Read:സംസ്ഥാനത്ത് ഭവന പദ്ധതി നടത്തിപ്പില്‍ രണ്ടുവര്‍ഷത്തിനിടെ 195 കോടിയിലേറെ നഷ്‌ടപ്പെട്ടെന്ന് സിഎജി
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും വൻ തുക വായ്‌പയെടുത്ത് കൃഷി ചെയ്‌ത് കാത്തിരുന്ന കർഷകർ ഇതോടെ കടുത്ത ആശങ്കയിലാണ്. പാട്ടത്തുകയും കടംവാങ്ങിയ പണവും തിരികെ നൽകാൻ കഴിയാതെ പ്രതിസന്ധിയിലായ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.