കട്ടപ്പനയില്‍ പ്ലാസ്റ്റിക് കവറുകളുടെ വന്‍ ശേഖരം പിടികൂടി - കട്ടപ്പന ഇടുക്കി
നാനൂറ് കിലോ കവറുകളാണ് ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. കർശന നടപടിക്കൊരുങ്ങി കട്ടപ്പന നഗരസഭ
ഇടുക്കി: കട്ടപ്പനയിൽ പ്ലാസ്റ്റിക്ക് കവറുകളുടെ വൻശേഖരം നഗരസഭ പിടികൂടി. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് കവറുകളാണ് പിടികൂടിയത്.
അമ്പതിനായിരം രൂപയോളം വിലമതിക്കുന്ന ഉത്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മാസം മുമ്പും സമാനമായ രീതിയിൽ പ്ലാസ്റ്റിക്ക് കവറുകള്‍ പിടികൂടിയിരുന്നു. നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആദ്യഘട്ടമായി പിഴ ഇടാക്കുകയും ആവർത്തിച്ചാൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനുമാണ് നഗരസഭയുടെ തീരുമാനം.കട്ടപ്പനയെ പ്ലാസ്റ്റിക്ക് വിമുക്ത നഗരസഭയായി മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു.