ഇടുക്കി:തമിഴ്‌നാട്ടിൽ നിന്നും അതിര്‍ത്തി കടന്ന് തോട്ടം തൊഴിലാളികളെത്തുന്നത് ശാന്തമ്പാറയിൽ ആശങ്ക സൃഷ്‌ടിക്കുന്നു. കാട്ടുപാതയില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും പുതിയ വഴി കണ്ടെത്തിയാണ് ഇവര്‍ തോട്ടങ്ങളിലേക്ക് എത്തുന്നത് . കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതല്‍ വലിയ ജാഗ്രതയോടുള്ള പ്രവർത്തനം നടത്തിയാണ് അതിര്‍ത്തി ഗ്രാമമായ ശാന്തമ്പാറ ഇതുവരെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കിയത് . എന്നാൽ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ഒരു വ്യാപാരിക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു . ഇതോടൊപ്പം ബോഡിമെട്ട്, തേവാരം മെട്ട് അതിര്‍ത്തി കാട്ടുപാതകള്‍ വഴി തമിഴ്‌നാട്ടില്‍ നിന്നുള്ള തോട്ടം തൊഴിലാളികള്‍ എത്തുന്നതും ഏറെ ആശങ്കാജനകമാണ് .
അതിര്‍ത്തി കടന്ന് തോട്ടം തൊഴിലാളികളെത്തുന്നു; ആശങ്കയിൽ ശാന്തമ്പാറ - ആശങ്കയിൽ ശാന്തമ്പാറ
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരുനൂറോളം ആളുകള്‍ അനധികൃതമായി എത്തിയിട്ടുണ്ടെന്നാണ് സൂചന. ജോലിക്ക് ശേഷം ഇവര്‍ ഇവിടെ നിന്നും മടങ്ങിപോകുന്നതായും പറയപ്പെടുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരുനൂറോളം ആളുകള്‍ അനധികൃതമായി എത്തിയിട്ടുണ്ടെന്നാണ് സൂചന. ജോലിക്ക് ശേഷം ഇവര്‍ ഇവിടെ നിന്നും മടങ്ങിപോകുന്നതായും പറയപ്പെടുന്നു. നിലവില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അതിര്‍ത്തി മേഖലകളിലെ കാട്ടുപാതകളില്‍ പൊലീസും വനംവകുപ്പും ചേര്‍ന്ന് പരിശോധന കര്‍ശനമാക്കിയെങ്കിലും പുതിയ വനപാതകള്‍ കണ്ടെത്തി ഇവര്‍ എത്തുന്നു എന്നതാണ് വിവരം. നിലവില്‍ തോട്ടങ്ങളില്‍ തൊഴിലാളികളെ കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികളെത്തി മടങ്ങുന്ന വിവരം മറച്ചുവയ്ക്കുകയാണ്. അതുകൊണ്ട് തന്നെ എത്ര തൊഴിലാളികള്‍ എത്തുന്നു എന്നതിനും കൃത്യമായ കണക്കില്ല.