ഇടുക്കി:ഏലത്തോട്ടത്തില്‍ മരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. മേവാഴവീട് സ്വദേശി മദന്‍ കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടാത്.
ഏലത്തോട്ടത്തില്‍ മരം മുറിക്കുന്നതിനിടെ ഇരുമ്പ് ഏണി 11 കെവി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. മദന്‍ കുമാറിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.