ഇടുക്കി: എൺപതിന്‍റെ നിറവിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. രാഷ്ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ ഒരു കർഷകൻ ആകേണ്ടിയിരുന്ന പി ജെ നിയമസഭയിൽ എത്തിയിട്ട് 50 വർഷം പിന്നിട്ട കാലത്തുകൂടിയാണ് ജോസഫിന്‍റെ എൺപതാം പിറന്നാൾ വന്നെത്തിയിരിക്കുന്നത്.
മികച്ച കർഷകൻ
ഇടുക്കി: എൺപതിന്‍റെ നിറവിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. രാഷ്ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ ഒരു കർഷകൻ ആകേണ്ടിയിരുന്ന പി ജെ നിയമസഭയിൽ എത്തിയിട്ട് 50 വർഷം പിന്നിട്ട കാലത്തുകൂടിയാണ് ജോസഫിന്‍റെ എൺപതാം പിറന്നാൾ വന്നെത്തിയിരിക്കുന്നത്.
മികച്ച കർഷകൻ
1968 ൽ കേരള കോൺഗ്രസിലൂടെ രാഷ്ട്രീയത്തിൽ എത്തിയ പി ജെ 1970ൽ തൊടുപുഴ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. നിരവധി തവണ വിവിധ വകുപ്പുകളിൽ മന്ത്രി ആയിരുന്ന ജോസഫ് 2016 ൽ സംസ്ഥാനത്തെ തന്നെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് തൊടുപുഴയിൽ നിന്നും വിജയിച്ചത്. ജോസഫിന്‍റെ ജനകീയ അടിത്തറ വ്യക്തമാക്കുന്നതായിരുന്നു ഈ വിജയം. പ്രായം എൺപത് ആയെങ്കിലും പൊതുപ്രവർത്തന രംഗത്ത് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ ഉണ്ടെന്നും പിജെ പറയുന്നു.
Also Read:ഐഎസ്ആർഒ ചാരക്കേസ്; സിബിഐ സംഘം തിരുവനന്തപുരത്ത് എത്തും
ഏറെ ആത്മസംതൃപ്തി ലഭിക്കുന്ന മേഖല കൃഷിയും കന്നുകാലി പരിപാലനം ആണെന്നും ജോസഫ് പറയുന്നു. പാട്ടുകളോട് എന്നും പ്രണയമുള്ള ഈ രാഷ്ട്രീയക്കാരന് തിരെഞ്ഞെടുപ്പ് വേദികളിലും പൊതു വേദികളിലും പാട്ട് നിർബന്ധമാണ്. ദിവസവും രണ്ട് മണിക്കൂർ എങ്കിലും പാട്ട് കേൾക്കുവാൻ ഈ രാഷ്ട്രീയക്കാരൻ സമയം കണ്ടെത്തും.
ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം
ഇടതു വലതു മുന്നണികളിൽ ആയി ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യു, പൊതുമരാമത്ത്,ജലം തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത ജോസഫ് മണ്ണിൽ വേരുപടർത്തിയ രാഷ്ട്രീയക്കാരൻ കൂടിയാണ്. നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് പിജെ ജോസഫ്. ഈ കൊവിഡ് കാലത്ത് ആരവങ്ങൾ ഒന്നുമില്ലാതെ ജന്മദിനം ആഘോഷിക്കുകയാണ് ഔസേപ്പച്ചൻ എന്ന പി ജെ.