ഇടുക്കി: :കേരള കോൺഗ്രസ് ചെയർമാനായി പി.ജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വർക്കിങ് ചെയർമാനായി പി.സി തോമസിനെയും എക്‌സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി.യു കുരുവിളയെയും തെരഞ്ഞെടുത്തു.
പി.ജെ ജോസഫ് ഇനി കേരള കോൺഗ്രസ് ചെയർമാൻ - Kerala Congress
വർക്കിങ് ചെയർമാനായി പി.സി തോമസിനെയും എക്‌സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി.യു കുരുവിളയെയും യോഗത്തിൽ തെരഞ്ഞെടുത്തു.
പി.ജെ ജോസഫ് ഇനി കേരള കോൺഗ്രസ് ചെയർമാൻ
ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും നൽകി. അതേ സമയം ഫ്രാൻസിസ് ജോർജ് യോഗത്തിൽ പങ്കെടുത്തില്ല. ഫ്രാൻസിസ് ജോർജിന് അതൃപ്‌തിയുണ്ടങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു.