ഇടുക്കി: ലോക്ക്ഡൗണിൽ വിപണി നഷ്ടത്തിലായതോടെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലും തോട്ടങ്ങളിലും കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് പൈനാപ്പിൾ. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതാണ് പൈനാപ്പിൾ വിപണിക്ക് തിരിച്ചടിയായത്. ലോക്ക്ഡൗണിന് മുൻപ് കിലോയ്ക്ക് 45 രൂപ വരെയായിരുന്നു പൈനാപ്പിളിന്‍റെ വില. എന്നാൽ ആറ് മുതൽ പത്ത് രൂപ മാത്രമാണ് നിലവിലെ പൈനാപ്പിൾ വില.
ലോക്ക്ഡൗണിൽ വിപണി നഷ്ടം; ദുരിതത്തിൽ പൈനാപ്പിൾ കർഷകർ - covid
പത്ത് രൂപയിൽ താഴെയാണ് നിലവിലെ പൈനാപ്പിൾ വില.
ലോക്ക്ഡൗൺ പശ്ചാത്തലത്തിലും തോട്ടത്തിൽ നിന്നും പൈനാപ്പിൾ വെട്ടാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ വിളവെടുത്ത് മാർക്കറ്റിൽ എത്തിക്കുന്ന പൈനാപ്പിൾ കർഷകർക്ക് വിൽക്കാനാവാത്ത അവസ്ഥയാണ്. ലോക്ക്ഡൗണിൽ കയറ്റുമതി നിലച്ചതോടെ ടൺ കണക്കിന് പൈനാപ്പിളാണ് തോട്ടത്തിലും, മാർക്കറ്റിലുമായി നശിച്ചുകിടക്കുന്നത്. ഇതോടെ പൈനാപ്പിൾ കർഷകർ ദുരിതത്തിലായിരിക്കുകയാണ്.
ആദ്യ ലോക്ക്ഡൗണിന്‍റെ ആഘാതത്തിൽ നിന്നും കരകയറിയ പൈനാപ്പിൾ വിപണി വീണ്ടും സജീവമാകുന്നതിനിടയിലാണ് തിരിച്ചടി. വെറുതെ കൊടുത്താലും പൈനാപ്പിൾ ആർക്കും വേണ്ടാത്ത സ്ഥിതിയാണെന്നും കർഷകർ പറയുന്നു.