ഇടുക്കി:ചന്ദന കൊള്ളക്കാരുടെ പേടിസ്വപ്‌നമായിരുന്ന കിച്ചു മരണപ്പെട്ടതിനെ തുടര്‍ന്ന് ബെല്‍വിന് കൂട്ടായി ഫില എത്തി. ആദ്യമായിട്ടാണ് ഒരു പെണ്‍നായ ചന്ദന സംരക്ഷണത്തിനായി നിയോഗിക്കപ്പെടുന്നത്. ചന്ദന സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഫിലയെ മറയൂര്‍ ഡോഗ് സ്‌ക്വാഡിലേക്ക് മാറ്റിയത്.
കിച്ചുവിന് പകരം ഫിലയെത്തിയപ്പോള്‍ വീണ്ടും ഉഷാറായി ചന്ദനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍. 2016-ല്‍ ജനിച്ച ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെടുന്ന ഫിലാ ഹൈദരാബാദിലെ വിദഗ്‌ധ പരിശീലനത്തിന് ശേഷം മൂന്നാര്‍ വന്യജീവിസങ്കേതത്തില്‍ തുടരുകയായിരുന്നു. ചന്ദന സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഫിലയെ മറയൂര്‍ ഡോഗ് സ്‌ക്വാഡിലേക്ക് മാറ്റിയത്.
നിലവില്‍ ബെല്‍വിന്‍ എന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയാണ് മറയൂര്‍ ഡോഗ് സ്‌ക്വാഡില്‍ ഉള്ളത്. 2011 ഓഗസ്റ്റ് 19-നാണ് മറയൂരില്‍ ഡോഗ് സ്‌ക്വാഡ് തുടങ്ങിയത്. അന്ന് കേരളത്തില്‍ ആദ്യമായിട്ടാണ് വനം വകുപ്പില്‍ ഡോഗ് സ്‌ക്വാഡ് മറയൂര്‍ നാച്ചിവയല്‍ സ്റ്റേഷനില്‍ ആരംഭിച്ചത്.
ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട കിച്ചു എന്ന വിളിപ്പേരുള്ള ഡിംഗോ എന്ന നായയാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ബെല്‍വിന്‍ എത്തി.