കേരളം

kerala

ETV Bharat / state

പെട്ടിമുടിയിലേക്കെത്തുന്നവർ അനവധി; രോഗവ്യാപന ഭീഷണി വർധിക്കുന്നു

അനാവശ്യമായി ചിലര്‍ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നുവെന്ന് മന്ത്രി എം.എം മണി

രോഗവ്യാപന ഭീഷണി  പെട്ടിമുടി  പെട്ടിമുടിയില്‍ കൊവിഡ്  pettimudi  pettimudi disaster
ഭീഷണി

By

Published : Aug 10, 2020, 7:35 PM IST

ഇടുക്കി: പെട്ടിമുടിയില്‍ കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതായി വൈദ്യുതി വകുപ്പുമന്ത്രി എം.എം മണി. അപകടത്തില്‍പെട്ട ബന്ധുക്കളെ അവസാനമായി കാണാന്‍ നിരവധിയാളുകളാണ് തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്നത്. അവരുടെ ബന്ധുക്കളാണ് അപകടത്തിലായത്. അവരെ നമുക്ക് തടയാനാവില്ല. എന്നാല്‍ അനാവശ്യമായി ചിലര്‍ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടത്ത് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗവ്യാപന ഭീഷണി വർധിക്കുന്നു

ABOUT THE AUTHOR

...view details