കേരളം

kerala

ETV Bharat / state

പെട്ടിമുടി ദുരന്തം; ഞായറാഴ്ച കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു - രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ചിന്നത്തായി (62), മുത്തുലക്ഷ്മി (22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്‍റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി.

ettimudi tragedy  bodies  bodies were found  പെട്ടിമുടി ദുരന്തം  രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി  രണ്ട് മൃതദേഹങ്ങള്‍
പെട്ടിമുടി ദുരന്തം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

By

Published : Aug 16, 2020, 8:20 PM IST

ഇടുക്കി:പെട്ടിമുടി ദുരന്തത്തില്‍ കാണാതയവര്‍ക്ക് വേണ്ടി നടത്തിയ തെരച്ചിലില്‍ ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ചിന്നത്തായി (62), മുത്തുലക്ഷ്മി (22) എന്നിവരുടെ മൃതദേഹമാണ് നല്ലതണ്ണിയാറിലെ ഗ്രാവല്‍ബാങ്ക് സിമന്‍റ് പാലം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 58 ആയി. കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഇനി 12 പേരെയാണ് കണ്ടെത്താനുള്ളത്. ഫോറസ്റ്റ് വാച്ചറായ മുരുകേശന്‍റെ നായകളാണ് ഇന്ന് ചിന്നത്തായിയുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്.

രക്ഷാ പ്രവര്‍ത്തനത്തിന് സഹായിച്ച നായകള്‍ ജീവനക്കാര്‍ക്കൊപ്പം

ടൈഗര്‍, റോസി എന്നീ നായ്ക്കളാണ് ഇന്ന് തിരച്ചിലിന് സഹായമായത്. മൃതദേഹം കണ്ടെടുത്ത പുഴയോരത്ത് നിന്ന് പതിവില്ലാതെ നായ്ക്കള്‍ കുരയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവിടം കേന്ദ്രീകരിച്ച നടത്തിയ തിരച്ചിലിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. അതേ സ്ഥലത്തിന് അടുത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹവും കണ്ടെടുത്തത്. ഇന്ന് പ്രധാനമായും പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടന്നത്. പുഴയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രദേശവാസികളുടെ സഹായത്തോടെ ഫയര്‍ഫോഴ്സ്, പൊലീസ്, ദുരന്തനിവാരണസേന എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.

ഉരുള്‍പൊട്ടലില്‍ ഒലിച്ച് വന്ന മണ്ണും കല്ലും നീക്കം ചെയ്ത് പുഴയിലെ തിരച്ചില്‍ നാളെ മുതല്‍ സൂക്ഷ്മമാക്കും. പുഴയോരത്ത് നിന്ന് കൂടുതല്‍ മൃതദേഹം കിട്ടിയ പശ്ചാത്തലത്തിലാണ് പുഴയോരം കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് പ്രാധാന്യം നല്‍കുന്നത്. തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനായി എറണാകുളം, ഇടുക്കി ജില്ലകളിലെ ഡോഗ് സ്‌ക്വാഡിലെ അഞ്ച് നായകളും തിരച്ചില്‍ സംഘത്തിന് സഹായത്തിനായി എത്തിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details