കേരളം

kerala

ETV Bharat / state

പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്; ആഘാതത്തില്‍ നിന്ന് കരകയറാതെ ഇരകള്‍ - Y ALLEGATIONS AGAINST STATE GOVERNMENT

തമിഴ്‌നാട് സർക്കാർ കേരള സർക്കാരിന് കൈമാറിയ ധനസഹായവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായവും തൊഴിലാളികൾക്ക് നൽകിയില്ലെന്ന് പെട്ടിമുടി വാസികൾ ആരോപിക്കുന്നു.

പെട്ടിമുടി ദുരന്തം  വാക്ക് പാലിക്കാതെ സർക്കാർ  സർക്കാരിനെതിരെ ആരോപണം  പെട്ടിമുടി ദുരന്തത്തിന് വെള്ളിയാഴ്‌ചത്തേക്ക് ഒരു വർഷം  സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ആരോപണം  ധനസഹായം നൽകിയില്ല  PETTIMUDI TRAGEDY  PETTIMUDI TRAGEDY news  1 year to PETTIMUDI TRAGEDY  Y ALLEGATIONS AGAINST STATE GOVERNMENT  Y ALLEGATIONS AGAINST STATE GOVERNMENT news
പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്; ആഘാതത്തില്‍ നിന്ന് കരകയറാതെ ഇരകള്‍

By

Published : Aug 4, 2021, 3:47 PM IST

Updated : Aug 4, 2021, 5:38 PM IST

ഇടുക്കി:പെട്ടിമുടി ദുരന്തം കഴിഞ്ഞ് ഒരാണ്ട് തികയുമ്പോഴും ആഘാതത്തില്‍ നിന്ന് മോചനമില്ലാതെ കഴിയുന്നത് നിരവധി പേര്‍. സർക്കാർ പ്രഖ്യാപിച്ച ധനസഹായം പോലും ഇതുവരെ പലര്‍ക്കും ലഭിച്ചില്ലെന്നാണ് ആരോപണം. ആശുപത്രി ചെലവുകൾ സർക്കാർ വഹിച്ചതിനാൽ പണം നൽകാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നതെന്ന് തൊഴിലാളികൾ പറയുന്നു. തമിഴ്‌നാട് സർക്കാർ കൈമാറിയ ഒരു ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സർക്കാരിന് കൈമാറിയെങ്കിലും ഇത് ദുരന്തബാധിതർക്ക് ലഭിച്ചില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.

പെട്ടിമുടി ദുരന്തം

2020 ഓഗസ്റ്റ് ആറിനാണ് നാടിനെ നടുക്കി പെട്ടിമുടിയില്‍ ഉരുള്‍ പൊട്ടിയത്. ദുരന്തത്തിൽ 70തോളം പേരാണ് മരിച്ചത്. അപകടത്തിൽ കാണാതായ നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ജില്ല നേതൃത്വത്തിന്‍റെ ശക്തമായ ഇടപെടൽ മൂലം ബന്ധുക്കളെ നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് കുറ്റിയാർ വാലിയിൽ നൂറു ദിന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകി. കമ്പനിയുടെ സഹകരത്തോടെയാണ് വീട് നിർമിച്ചത്.

പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്; ആഘാതത്തില്‍ നിന്ന് കരകയറാതെ ഇരകള്‍

READ MORE:പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട ഗണേശന്‍റെ മക്കള്‍ക്ക് ധനസഹായം നല്‍കി

ദുരന്തഭൂമി സന്ദർശിച്ച മുഖ്യമന്ത്രി ഇരുപതോളം പേർക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവരിൽ പലർക്കും ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നുള്ള ആരോപണം ശക്തമാണ്. കുട്ടികൾക്ക് ജോലി നൽകുമെന്ന വാഗ്‌ദാനവും പാലിച്ചില്ലെന്നും പ്രദേശവാസികൾ പരാതി പറയുന്നു

READ MORE:പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവർക്ക്‌ സ്‌മാരകം ഉയരുന്നു

Last Updated : Aug 4, 2021, 5:38 PM IST

ABOUT THE AUTHOR

...view details