ഇടുക്കി: അഞ്ച് മാസങ്ങൾക്കു മുമ്പ് ഇരുളിന്‍റെ മറവിൽ ഇരച്ചെത്തിയ ദുരന്തത്തിന്‍റെ നീറുന്ന ഓർമകളുമായിട്ടാണ് അവർ എത്തിയത്. പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ അനന്തരാവകാശികൾക്കുളള ധനസഹായ വിതരണമാണ് വേദി. സാധരണ സർക്കാർ പരിപാടികളുടെ ആവേശമോ ബഹളങ്ങളോ ഇല്ല. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാരുടെയും മുഖത്ത് ഒരു ഭാവം മാത്രം. നീർന്നു ഓർമകളിൽ കണ്ണുനിറഞ്ഞ അവസ്ഥയിലായിരുന്നു ഏവരും. മൂന്നാർ പഞ്ചായത്ത് ഹാളിൽ നടന്ന ധനസഹായ വിതരണം വേറിട്ടൊരു അനുഭവമായി. മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, മക്കളെ നഷ്ടപ്പെട്ടവർ സഹോദരങ്ങളെ നഷ്ടപ്പെട്ടവർ, സുഹൃത്തുക്കളെ നഷ്ടപ്പെട്ടവർ അങ്ങിനെ ഉറ്റവരെ നഷ്ടമായ വേദന എത്ര മറച്ചിട്ടും അവരുടെ മുഖങ്ങളിൽ നിഴലിച്ചു നിന്നു.
നീറുന്ന ഓർമകളുമായി അവരെത്തി; പകരമാവില്ലെങ്കിലും - മൂന്നാർ
പെട്ടിമുടി ദുരന്തം സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു.ഒരു കോടി തൊണ്ണൂറ്റഞ്ച് ലക്ഷം രൂപയാണ് പെട്ടിമുടിയിലെ ദുരന്തബാധിതരുടെ അനന്തരാവകാശികളായുള്ളവർക്ക് സർക്കാർ നൽകിയത്.
ഉറ്റവരെ നഷ്‌ട്ടപെട്ട് തമിഴ്‌നാട്ടിലായിരുന്ന നിർമല കൊവിഡ് പ്രോട്ടോക്കോൾ കാരണം നേരത്തെ തന്നെ മൂന്നാറിൽ എത്തി. മകനെ ഉൾപ്പെടെ ഉറ്റവരായ 20 പേരെ ദുരന്തത്തിൽ നഷ്ടമായ ഷൺമുഖനാഥനും അച്ഛനേയും അമ്മയേയും നഷ്ടമായ മാളവികയുമെല്ലാം ഇനിയുമടങ്ങാത്ത തേങ്ങലുകളടക്കി ധനസഹായം ഏറ്റുവാങ്ങി മടങ്ങി. ഒരു കോടി തൊണ്ണൂറ്റഞ്ച് ലക്ഷം രൂപയാണ് പെട്ടിമുടിയിലെ ദുരന്തബാധിതരുടെ അനന്തരാവകാശികളായുള്ളവർക്ക് സർക്കാർ നൽകിയത്. മൂന്നാർ പഞ്ചായത്ത് ഹാളിൽ നടന്ന ധനസഹായ വിതരണം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്‌റ്റിലായിരുന്നു നാടിനെ തന്നെ ദുഃഖത്തിലാക്കിയ പെട്ടിമുടി ദുരന്തം ഉണ്ടായത്.