കേരളം

kerala

ETV Bharat / state

പെട്ടിമുടിയില്‍ രക്ഷാപ്രവർത്തനത്തിന് എത്തിയ ആള്‍ക്ക് കൊവിഡ് - pettimudi landslide news

ആലപ്പുഴയില്‍ നിന്നും തിരച്ചിലിനെത്തിയ 25 അംഗ എൻഡിആർഎഫ് സംഘത്തിലെ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

പെട്ടിമുടി മണ്ണിടിച്ചില്‍  ഇടുക്കി രാജമല വാർത്ത  മൂന്നാർ മണ്ണിടിച്ചില്‍  munnar landslide  idukki rajamalaa news updates  pettimudi landslide news  munnar covid
പെട്ടിമുടിയില്‍ രക്ഷാപ്രവർത്തനത്തിന് എത്തിയ ഒരാൾക്ക് കൊവിഡ്

By

Published : Aug 9, 2020, 12:25 PM IST

Updated : Aug 9, 2020, 2:04 PM IST

ഇടുക്കി: മൂന്നാർ പെട്ടിമുടി ദുരന്ത മേഖലയില്‍ തിരച്ചിലിനെത്തിയ എൻഡിആർഎഫ് അംഗത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ നിന്നും തിരച്ചിലിനെത്തിയ 25 അംഗ സംഘത്തിലെ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ആലപ്പുഴയിൽ നിന്നും പുറപ്പെടും മുൻപ് ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് എടുത്തിരുന്നു. സംഘത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 25 അംഗ സംഘത്തെ ആലപ്പുഴയിലേക്ക് മടക്കി അയച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതിനിടെ ആണ് തിരിച്ചലിനെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും പ്രദേശത്ത് തിരച്ചില്‍ നടത്തും.

Last Updated : Aug 9, 2020, 2:04 PM IST

ABOUT THE AUTHOR

...view details