കേരളം

kerala

ETV Bharat / state

ദുരന്തഭൂമിയോട്‌ വിട; 'കുവിയെ' പൊലീസിലെടുത്തു - idukki

പെട്ടിമുടിയില്‍ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെത്തി വാര്‍ത്തകളിലിടം നേടിയ കുവിയെന്ന നായയെ ഇടുക്കി പൊലീസിന്‍റെ ഡോഗ് സ്ക്വാഡിലേക്കെടുത്തു

പെട്ടിമുടിയോട്‌ വിട പറഞ്ഞ്‌ കൂവി; ഇനി ഡോഗ് സ്‌ക്വാഡിലെ അംഗമാകും  പെട്ടിമുടി  ഡോഗ് സ്‌ക്വാഡ്‌  പെട്ടിമുടി ദുരന്തം  ഇടുക്കി  dog squad idukki  pettimudi land accident  idukki
പെട്ടിമുടിയോട്‌ വിട പറഞ്ഞ്‌ കൂവി; ഇനി ഡോഗ് സ്‌ക്വാഡിലെ അംഗമാകും

By

Published : Aug 22, 2020, 3:29 PM IST

Updated : Aug 22, 2020, 4:09 PM IST

ഇടുക്കി:പെട്ടിമുടിയിലെ ദുരന്തഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്‌നേഹത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും പ്രതീകമായിരുന്നു ഈ കാഴ്‌ചകള്‍. പുതിയ ദൗത്യങ്ങള്‍ക്കായി കുവി പെട്ടിമുടിയോട്‌ താല്‍കാലിമായി വിട പറയുകയാണ്. ഇനി ഇടുക്കി ഡോഗ് സ്‌ക്വാഡില്‍ കൂവിയുമുണ്ടാകും പുതിയ റോളില്‍. ദിവസങ്ങളോളം തന്‍റെ കളികൂട്ടുകാരിയെ നഷ്ടപ്പെട്ട കൂവി പെട്ടിമുടിയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു. ദുരന്തഭൂമിയില്‍ തളര്‍ന്നുറങ്ങുന്ന കുവിയെ ശ്രദ്ധയില്‍പ്പെട്ട ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പൊലീസ് ഓഫീസറുമായ അജിത് മാധവന്‍ കുവിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയും മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു. അനുമതി ലഭിച്ചതിനെ തുടര്‍ന്ന്‌ കുവിക്ക് ഇനി മുതല്‍ കാക്കിയുടെ കാവലുണ്ടാകും.

ദുരന്തഭൂമിയോട്‌ വിട; 'കുവിയെ' പൊലീസിലെടുത്തു

ദുരന്തത്തില്‍ അകപ്പെട്ട തന്‍റെ ഉടമസ്ഥരെ തിരഞ്ഞു നടന്ന കുവി സ്‌നേഹത്തിന്‍റെയും കടപ്പാടിന്‍റെയും പര്യായമായി മാറിയിരുന്നു. വാര്‍ത്തകളില്‍ ഇടം നേടിയതോടെ കുവി പെട്ടിമുടിയുടെ മാത്രമല്ല മലയാളം മനസാക്ഷിയുടെ ആകെ കണ്ണുനീരായി മാറി. പെട്ടിമുടിയില്‍ നിന്ന് കുവിക്ക് സ്‌നേഹാര്‍ദ്രമായ യാത്രയയപ്പും പ്രദേശവാസികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നല്‍കി.

Last Updated : Aug 22, 2020, 4:09 PM IST

ABOUT THE AUTHOR

...view details