കേരളം

kerala

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കിയിൽ; ലിറ്ററിന് 100 രൂപ 9 പൈസ

By

Published : Jun 24, 2021, 11:49 AM IST

Updated : Jun 24, 2021, 12:02 PM IST

വില കത്തിക്കയറുമ്പോൾ ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത് കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഉപജീവനം കണ്ടെത്തുന്ന ഓട്ടോ ടാക്സി തൊഴിലാളികളാണ്.

petrol price hike  diesel price hike  fuel price hike  idukki poopara records 100 rupees for petrol  പെട്രോൾ വില  ഡീസൽ വില  ഇന്ധന വില വർധന  ഇടുക്കി പൂപ്പാറ  സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ

ഇടുക്കി: സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കിയിലെ മലയോര മേഖലയായ പൂപ്പാറയിൽ രേഖപ്പെടുത്തി. 100 രൂപ ഒമ്പത് പൈസയാണ് പൂപ്പാറയിൽ ഇന്നത്തെ വില. ഡീസലിന് 94.88 രൂപയാണ് നിലവിൽ.

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇടുക്കി പൂപ്പാറയിൽ

അണക്കരയിൽ 99.92 രൂപ, കുമളിയിൽ 99.57,രാജാക്കാട് 99 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ജില്ലയിൽ ഡീസലിന് 94.07 രൂപയാണ് വില. പെട്രോളിന് 26 പൈസയും, ഡീസലിന് 8 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. വില വർധനവ് വരും ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമാകും.

ഓട്ടോ ടാക്സി തൊഴിലാളികളെയാണ് വില വർധനവ് ഏറ്റവുമധികം ബാധിക്കുക. സംസ്ഥാനത്തിൻ്റെ മറ്റ് മേഖലകളെ അപേക്ഷിച്ച് മലയോര മേഖലയിലെ ഓട്ടോ ടാക്സി വാഹനങ്ങൾക്ക് മൈലേജ് ഏറ്റവും കുറവാണ് ലഭിക്കുന്നത്. വില വർദ്ധനവ് തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.

Read More: സംസ്ഥാനത്ത് പെട്രോളിന് സെഞ്ച്വറി; പാറശാലയില്‍ ലിറ്ററിന് 100.04 രൂപ

ഏലത്തോട്ടം മേഖലയിലടക്കം പെട്രോൾ വില വർധന പ്രതിസന്ധി സൃഷ്ടിക്കും. മരുന്നടി ഉശപ്പെടെയുള്ള കാർഷികവൃത്തികൾക്ക് വില വർധനവ് തിരിച്ചടിയാകും.കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും പ്രതിഷേധക്കളുമായി രംഗത്തു വന്നിരുന്നു. വരും ദിവസങ്ങളിൽ പ്രതിഷേധം കനക്കാനാണ് സാധ്യത.

Last Updated : Jun 24, 2021, 12:02 PM IST

ABOUT THE AUTHOR

...view details