ഇടുക്കി: ഇന്ധനവില വർധനവിന് എതിരെ യുടിയുസി മോട്ടോർ തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് ശയന പ്രദിക്ഷണ സമരം നടന്നു. ലോക്ക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ മോട്ടോർ തൊഴിലാളികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് തൊഴിലാളികൾ ആരോപിച്ചു.
ഇന്ധനവില വർധന; ശയനപ്രദിക്ഷണ സമരവുമായി യുടിയുസി - utuc union protest
യുടിയുസി ജില്ലാ സെക്രട്ടറി വിന്‍സന്‍റ് ചെമ്പ്‌ളായില്‍ പ്രതിഷേധ സൂചകമായി പെട്രോള്‍ പമ്പിന് മുന്‍പില്‍ ശയന പ്രദക്ഷിണം നടത്തി.
ഇന്ധനവില വർധന; ശയനപ്രദിക്ഷണ സമരവുമായി യുടിയുസി
ദിവസേന ഉണ്ടാകുന്ന ഇന്ധന വില വർധന വലിയ ഭാരമാണ് തൊഴിലാളികൾക്ക് അടിച്ചേല്‍പ്പിക്കുന്നത്. ഇന്ധന വില വർധന ഉടന്‍ പിന്‍വലിക്കണമെന്നും തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. ഇതിന് മുന്നോടിയായി നെടുങ്കണ്ടം പോസ്റ്റ് ഓഫീസിന് മുന്‍പില്‍ തൊഴിലാളികൾ ധർണയും യുടിയുസി ജില്ലാ സെക്രട്ടറി വിന്‍സന്‍റ് ചെമ്പ്‌ളായില്‍ പ്രതിഷേധ സൂചകമായി പെട്രോള്‍ പമ്പിന് മുന്‍പില്‍ ശയന പ്രദക്ഷിണവും നടത്തി. ആര്‍എസ്‌പി മണ്ഡലം സെക്രട്ടറി എം.എസ് ഷാജി, ബെന്നി, നസീര്‍ മമ്മൂട്ടി എന്നിവര്‍ പ്രസംഗിച്ചു.