ഇടുക്കി : കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് യാത്രികനായിരുന്ന അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ; ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരു മരണം - ksrtc bus news
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു
![സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ; ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരു മരണം person died after ksrtc bus overturned in idukki ksrtc bus overturned കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു ഇടുക്കി കെഎസ്ആർടിസി അപകടം കെഎസ്ആർടിസി വാർത്ത ksrtc bus news കെഎസ്ആർടിസി ബസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16346501-thumbnail-3x2-.jpg)
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു
ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരു മരണം
വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് നിയന്ത്രണംവിട്ട് താഴ്‌ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. താഴ്‌ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ജീവനക്കാരുള്‍പ്പടെ അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്‌സ് സംവിധാനങ്ങളും നാട്ടുകാരും ചേർന്ന് ബസിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ കോതമംഗലത്തെയും നേര്യമംഗലത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Last Updated : Sep 12, 2022, 9:10 AM IST