ഇടുക്കി :ആശങ്കാസാഹചര്യത്തില്‍ ഡാമിന്‍റെ രണ്ട് ഷട്ടര്‍ തുറന്നഒക്‌ടോബർ 29 മുല്ലപ്പെരിയാറിനെ സംബന്ധിച്ച് മറ്റൊരു സവിശേഷ ദിനമാണ്. ഇതേദിനത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പിറവിയുമായി ബന്ധപ്പെട്ട് ആദ്യ കരാർ ഒപ്പുവയ്ക്കുന്നത്. 135 വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ മഹാരാജാവും ബ്രിട്ടീഷ് സർക്കാരും തമ്മിലാണ് കരാർ ഒപ്പിട്ടത്.
1886 ഒക്‌ടോബർ 29നാണ് തിരുവിതാംകൂറിന് വേണ്ടി ദിവാൻ വി.രാമഅയ്യങ്കാറും, മദ്രാസ് സംസ്ഥാനത്തിന് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ്‌ടണും പെരിയാർ കരാറിൽ ഒപ്പുവയ്‌ക്കുന്നത്. മദ്രാസ് സംസ്ഥാനത്തെ മധുര, രാമനാഥപുരം തുടങ്ങിയ ജില്ലകളിലേക്കുള്ള ജലസേചനത്തിനായി കരാർ നടപ്പിലാക്കുകയായിരുന്നു.