കേരളം

kerala

ETV Bharat / state

പെരിയക്കുടി കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ് - Accused who killed his relative

ഇടുക്കി പെരിയക്കുടിയില്‍ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍, ബന്ധുവായ രമേശിനെ കമ്പി ഉപയോഗിച്ചാണ് പ്രതി സുരേഷ് കൊലപ്പെടുത്തിയത്

periyakkudi murder  പെരിയക്കുടി കൊലപാതകം  ഇടുക്കി പെരിയക്കുടിയില്‍  Periyakudy Idukki
പെരിയക്കുടി കൊലപാതകം: പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

By

Published : Oct 10, 2022, 8:24 PM IST

ഇടുക്കി:പെരിയക്കുടിയില്‍ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. തീർത്തമലക്കുടിയിലെ ബന്ധുവായ രമേശിനെ (27) കൊലപ്പെടുത്തിയ മാതൃ സഹോദരന്‍റെ മകൻ സുരേഷുമായെത്തിയാണ് (23) പൊലീസ് ഞായറാഴ്‌ച (ഒക്‌ടോബര്‍ ഒന്‍പത്) തെളിവെടുത്തത്.

വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ ഏഴ്‌) രാത്രി പത്തരയോടെയാണ് കേസിനാസ്‌പദമായ സംഭവം. കൊലപാതകത്തിനുശേഷം മറയൂരിലേക്ക് വരുന്ന വഴി ചന്ദന റിസർവിനുള്ളിൽ പ്രതി ഒളിപ്പിച്ചുവച്ച വണ്ണംകൂടിയ കമ്പി കണ്ടെടുത്തു. ഒരു മാസത്തോളമായി കൃഷിപ്പണിക്കായി സുരേഷ് പെരിയക്കുടിയിലുണ്ട്. സ്ഥലതർക്കമായി ബന്ധപ്പെട്ട് രമേശുമായി ഇടയ്ക്കിടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്‌ച (ഒക്‌ടോബര്‍ ഏഴ്‌) രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടര്‍ന്ന്, എട്ടുമണിയോടെ ഇരുവരും രണ്ടുവഴിക്ക് പിരിഞ്ഞു.

ഉറങ്ങുന്നതിനിടെ കമ്പികൊണ്ടടിച്ച് കൊല:രാത്രി പത്തരയോടെ ഉറങ്ങിക്കിടന്ന രമേശിനെ കൊലപ്പെടുത്താന്‍ കരുതിക്കൂട്ടി നിര്‍മാണത്തിലുള്ള സമീപത്തെ വീട്ടിൽ നിന്നും കമ്പികഷണങ്ങളുമായി പ്രതി എത്തുകയായിരുന്നു. തുടര്‍ന്ന്, രമേശിനെ മുഖത്തടിച്ച് കൊലപ്പെടുത്തി. ഉറക്കമായതിനാൽ പെട്ടെന്ന് ഉണരാൻ കഴിയാത്ത അവസ്ഥയിലായിരുന്നു രമേശ്. മരണം ഉറപ്പുവരുത്തിയാണ് ഇയാള്‍ പുറത്തിറങ്ങിയത്. ശേഷം, താൻ ഒരാളെ കൊന്നേ എന്ന് ഒച്ചയിട്ടപ്പോളാണ് രമേശിന്‍റെ പിതാവും കുടുംബാംഗങ്ങളും ഇക്കാര്യം അറിയുന്നത്. ബന്ധുക്കൾ ചെന്ന് നോക്കിയപ്പോൾ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിലായിരുന്നു രമേശ്.

പ്രതി സംഭവ സ്ഥലത്തുനിന്നും പോകവെ ഫോറസ്റ്റ് വാച്ചര്‍ കാര്യങ്ങള്‍ തിരക്കുകയുണ്ടായി. ഈ സമയം താന്‍ ഒരാളെ കൊന്നിട്ടാണ് വരുന്നതെന്ന് സുരേഷ് മറുപടി നല്‍കി. വാച്ചർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ സുരേഷിനെ വനത്തിനുള്ളിൽ നിന്നാണ് പിടികൂടിയത്. മറയൂർ എസ്എച്ച്ഒ പി.ടി ബിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തിയത്.

ABOUT THE AUTHOR

...view details