ഇടുക്കി: യുവകർഷകന്‍റെ കുരുമുളക് ചെടികള്‍ സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചതായി പരാതി. ശാന്തൻപാറ പള്ളിക്കുന്ന് തോട്ടത്തിൽകുടിയിൽ ടി.എൻ ബിനോയിയുടെ കൃഷിയാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. വില തകർച്ചയും കീടരോഗ ബാധകളും തൊഴിലാളി ക്ഷാമവും കർഷകരെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് സാമൂഹ്യവിരുദ്ധർ കാർഷിക വിളകൾ നശിപ്പിച്ചത്.
കുരുമുളക് ചെടികൾ വാടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെട്ടി നശിപ്പിച്ചതായി കണ്ടെത്തിയത്. ഒന്നരയേക്കർ കൃഷിയിടത്തിന്‍റെ പലഭാഗങ്ങളിലുള്ള 12 ചെടികളാണ് ചുവടെ വെട്ടി നശിപ്പിച്ചത്.