ഇടുക്കി: പ്രളയത്തിൽ തകർന്ന പാലം പുനർ നിർമിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് യാത്ര സൗകര്യമില്ലാതെ നാട്ടുകാർ ദുരിതത്തിൽ. പഴയമൂന്നാറിൽ മുതിരപ്പുഴയാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ആട്ടുപാലമാണ് 2018 ഓഗസ്റ്റ് 16ന് ഉണ്ടായ പ്രളയത്തിൽ തകർന്നത്. ചൊക്കനാട്, ഹൈറേഞ്ച് ക്ലബ് എന്നി മേഖലകളെ മൂന്നാറുമായി ബന്ധിപ്പിക്കുന്ന ഈ ആട്ടുപാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മൂന്നാറിലെ ആട്ടുപാലം തകർന്ന നിലയില്‍ ; യാത്രാ സൗകര്യമില്ലാതെ നാട്ടുകാർ വലയുന്നു - പഴർ മൂന്നാർ ആട്ടുപാലം
2018 ലെ പ്രളയത്തിൽ തകർന്ന ആട്ടുപാലം തോട്ടം തൊഴിലാളികളുൾപെട്ട പ്രദേശവാസികൾക്ക് മൂന്നാറിലേക്കുള്ള എളുപ്പമാർഗമായിരുന്നു
![മൂന്നാറിലെ ആട്ടുപാലം തകർന്ന നിലയില്‍ ; യാത്രാ സൗകര്യമില്ലാതെ നാട്ടുകാർ വലയുന്നു people suffering without travel facilities യാത്ര സൗകര്യമില്ലാതെ നാട്ടുകാർ വലയുന്നു munnar idukki ഇടുക്കി മൂന്നാർ പാലം പുനർനിർമാണം മന്ദഗതിയിൽ പാലം പുനർനിർമാണം bridge reconstruction bridge പാലം പഴയ മൂന്നാർ പഴർ മൂന്നാർ ആട്ടുപാലം old munnar bridge](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10950007-thumbnail-3x2-uy.jpg)
1941ൽ ബ്രിട്ടീഷുകാർ നിർമിച്ച ഈ പാലം തോട്ടം തൊഴിലാളികളുൾപെട്ട പ്രദേശവാസികൾക്ക് മൂന്നാറിൽ എത്തുവാനുള്ള എളുപ്പമാർഗമായിരുന്നു. പാലം തകർന്നതോടെ മൂന്ന് കിലോമീറ്റർ അധികം ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ് നിവാസികൾ. വാഹനങ്ങളുടെ ലഭ്യതക്കുറവും ഈ മേഖലയിലെ വയോധികരെ ദുരിതത്തിൽ ആക്കുന്നു.
തകർന്ന പാലം പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നേരത്തെ നിരവധി പരാതികളും നിവേദനങ്ങളും നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എസ്.രാജേന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചെങ്കിലും നാളിതുവരെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിൽ തറക്കല്ലിട്ടെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയാറാകാത്തതിനാലാണ് നിർമാണം വൈകുന്നത്. ഇതോടെ നടപ്പാലം എന്നത് തോട്ടം തൊഴിലാളികളുടെ സ്വപ്‌നമായി അവശേഷിക്കുകയാണ്.