കേരളം

kerala

ETV Bharat / state

വന്യമൃഗ ശല്യം രൂക്ഷം,തകര്‍ന്ന റോഡുകളും ; ദുരിത നടുവില്‍ മാന്‍കുത്തിമേട് നിവാസികള്‍ - ദുരിത നടുവില്‍ മാന്‍കുത്തിമേട് നിവാസികള്‍

മാന്‍കുത്തിമേട് ആദിവാസി സെറ്റില്‍മെന്‍റിലുള്ളവര്‍ (Mankuthimed tribal settlement) നേരിടുന്നത് കടുത്ത അവഗണന

mankuthimed tribal settlement  issues of tribal colonies  wild animal attack  wild elephant attack against people  ആദിവാസി ഊരുകളിൽ വന്യമൃഗ ശല്യം  കാട്ടാന ശല്യം  മാൻകുത്തിമേട് ആദിവാസി സെറ്റിൽമെൻ്റ്  latest news  latest idukki news  kerala news
ഒരുവശത്ത് വന്യമൃഗ ശല്യം, മറുവശത്ത് അധികൃതരുടെ അവഗണന; ദുരിതജീവിതം ഒഴിയാതെ മാൻകുത്തിമേട്

By

Published : Nov 20, 2021, 6:19 PM IST

Updated : Nov 20, 2021, 8:10 PM IST

ഇടുക്കി : വന്യമൃഗ ഭീഷണിയില്‍ (Wild animal attack) നെഞ്ചിടിപ്പോടെ കഴിയുകയാണ് കേരള-തമിഴ്‌നാട് അതിർത്തിയിലെ മാൻകുത്തിമേട് ആദിവാസി സെറ്റിൽമെൻ്റ്(mankuthimed tribal settlement)നിവാസികള്‍. കാട്ടാനകളടക്കമുള്ളവയുടെ ആക്രമണമുണ്ടായേക്കാമെന്ന ഭീതിയില്‍ ദിനങ്ങള്‍ എണ്ണി നീക്കുകയാണ് ഇവിടത്തുകാര്‍. 25ഓളം ആളുകള്‍ ഉണ്ടായിരുന്ന സെറ്റില്‍മെന്‍റില്‍ ഇപ്പോള്‍ കുറച്ചുപേരേയുള്ളൂ. പലരും ജീവഭയത്താല്‍ വീടുകള്‍ ഉപേക്ഷിച്ചുപോയി.

ഇവിടെ വൈദ്യുത വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ കടുത്ത അവഗണനയാണ് അധികൃതരില്‍ നിന്ന് നേരിടുന്നത്. അതിർത്തി മേഖലയിലെങ്കിലും വൈദ്യുത വിളക്കുകൾ സ്ഥാപിച്ചാൽ ഏറെ സഹായകരമാകുമെന്ന് ഊരുമൂപ്പൻ പറയുന്നു.

വന്യമൃഗ ശല്യം രൂക്ഷം,തകര്‍ന്ന റോഡുകളും ; ദുരിത നടുവില്‍ മാന്‍കുത്തിമേട് നിവാസികള്‍

തകര്‍ന്നുതരിപ്പണമായി റോഡ് ; പരിഗണിക്കാതെ അധികൃതർ

കൊവിഡ് കാലത്ത് വിദ്യാഭ്യാസം പൂർണമായും ഓൺലൈനിലേക്ക് മാറിയപ്പോൾ ഇവിടുത്തെ കുട്ടികൾ പഠനത്തിന് പുറത്തായി. റേഞ്ച് ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. സ്‌കൂളുകൾ തുറന്നെങ്കിലും വാഹന സൗകര്യം ഇല്ലാത്തതിനാൽ ഇവിടുത്തെ കുട്ടികൾക്ക് ഇപ്പോഴും അധ്യയനം അന്യമാണ്.

റോഡുകള്‍ ശോച്യാവസ്ഥയിലായതിനാല്‍ വാഹനങ്ങള്‍ ഇവിടേക്ക് എത്താറില്ല. ഇതോടെ പുറംലോകവുമായി ബന്ധം നഷ്‌ടപ്പെട്ട ദുരവസ്ഥയാണ്. അടുത്തുള്ള ടൗണിലേക്ക് എത്തണമെങ്കിൽ 500 രൂപ മുതൽ 1000 രൂപ വരെ വണ്ടിക്കൂലിയിനത്തിൽ ടാക്‌സി വാഹനങ്ങൾക്ക് നൽകണം. ഇങ്ങനെ വാഹനങ്ങൾ എത്തിച്ചാലും തിരികെ പോകണമെങ്കിൽ തള്ളിക്കയറ്റേണ്ടിവരും. അത്രയും പരിതാപകരമാണ് റോഡിന്‍റെ സ്ഥിതി.

കുടിവെള്ളവും അന്യം

നാട്ടിൽ കുടിവെള്ളമില്ലാത്തതാണ് മാൻകുത്തിമേട്ടിലെ മറ്റൊരു പ്രതിസന്ധി. വേനൽക്കാലങ്ങളിൽ കിലോമീറ്ററുകൾ നടന്ന് മലയുടെ അടിവാരത്തിൽ നിന്ന് തലച്ചുമടായി വേണം കുടിവെള്ളമെത്തിക്കാന്‍. ഓരോ തവണ പരാതിയുമായി ചെല്ലുമ്പോഴും അധികൃതര്‍ അവഗണിക്കുകയാണെന്ന് ഇവിടത്തുകാർ പറയുന്നു.

Also Read: Anupama's Missing Child Case | 'യഥാര്‍ഥ രേഖയവിടെ ?' ; കോടതിയില്‍ പതറി ശിശുക്ഷേമ സമിതി

Last Updated : Nov 20, 2021, 8:10 PM IST

ABOUT THE AUTHOR

...view details