ഇടുക്കി:ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുമളി വഴി ആളുകൾ എത്തിത്തുടങ്ങി. കേരളത്തിലേക്ക് കടന്നു വരുന്ന ആളുകളെ പരിശോധിക്കുവാൻ വിപുലമായ സന്നാഹമാണ് കുമളിയിൽ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. കുമളി ചെക്ക് പോസ്റ്റുവഴി ഇന്ന് കടന്നു വന്നത് 21 പേരാണ്. മണിക്കൂറുകൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ ഉച്ചക്ക് ശേഷമാണ് ചെക്ക് പോസ്റ്റ് വഴി മലയാളികളെ പ്രവേശിപ്പിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുമളി വഴി ആളുകൾ എത്തിത്തുടങ്ങി - തമിഴ്‌നാട് തേനി
റെഡ് സോണിലുള്ള തമിഴ്‌നാട് തേനി വഴി വണ്ടികൾ കടത്തിവിടാനാവില്ലെന്ന് തേനി കലക്ടർ നിലപാടെടുത്തു. ഇതോടെ പാസ് അനുവദിക്കാൻ ഇടുക്കി ജില്ലാ ഭരണകൂടവും തയ്യാറായില്ല. പിന്നീട് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു
റെഡ് സോണിലുള്ള തമിഴ്‌നാട് തേനി വഴി വണ്ടികൾ കടത്തിവിടാനാവില്ലെന്ന് തേനി കലക്ടർ നിലപാടെടുത്തു. ഇതോടെ പാസ് അനുവദിക്കാൻ ഇടുക്കി ജില്ലാ ഭരണകൂടവും തയ്യാറായില്ല. പിന്നീട് ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടു. ഇതോടെ തമിഴ്‌നാട്ടിൽ നിന്ന് ആളുകൾ കുമളി ചെക് പോസ്റ്റിൽ എത്തി.
റോസാപ്പുകണ്ടം സ്വദേശിനി ആമിറയാണ് ആദ്യം അതിർത്തി കടന്നത്. അതിർത്തി കടന്നെത്തുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. വീടുകളിൽ പോകാൻ സാധിക്കാത്തവർക്ക് കുമളിയിൽ നിരീക്ഷണത്തിൽ കഴിയുവാൻ സംവിധാനമുണ്ട്. നാളെ മുതൽ ദിവസേന ആയിരം പേരെയാണ് കുമളി വഴി പ്രതീക്ഷിക്കുന്നത്. രാവിലെ 8 മുതൽ 6 വരെയാണ് ആളുകളെ കടത്തിവിടുക. പാസുള്ളവരെ വൈകിയാലും കടത്തിവിടും.