ഇടുക്കി:നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അമരാവതി ആറ്റിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ്. മറയൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്തമായ മഴപെയ്തിരുന്നു. പാമ്പാറ്റില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നിന്നും ഉത്ഭവിക്കുന്ന പാമ്പാറിലൂടെ നിലവില്‍ അമരാവതി ഡാമിലേക്ക് സെക്കന്‍റില്‍ 705 ഘന അടി വെള്ളമാണ് ഒഴുകിയെത്തുന്നത്.
അമരാവതി ആറ്റിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് - അമരാവതി അണക്കെട്ട്
പാമ്പാറ്റില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ നിന്നും ഉത്ഭവിക്കുന്ന പാമ്പാറിലൂടെ നിലവില്‍ അമരാവതി ഡാമിലേക്ക് സെക്കന്‍റില്‍ 705 ഘന അടി വെള്ളമാണ് ഒഴുകിയെത്തുന്നത്.
90 അടി ജലസംഭരണ ശേഷിയുള്ള അമരാവതി അണക്കെട്ടില്‍ നിലവില്‍ 87.1 അടിവരെ ജല നിരപ്പ് ഉയര്‍ന്നു. തുടര്‍ന്നും നീരൊഴുക്ക് വര്‍ധിച്ചാല്‍ സംഭരണ ശേഷിക്ക് അതികമായി ഡാമിന്‍റെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ 88 അടിയിലെത്തുമ്പോള്‍ തുറന്ന് വിടാനാണ് പൊതുമരാമത്ത് വകുപ്പിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് ആറ്റിന്‍ തീരത്തുള്ള കല്ലാപുരം, കൊഴുമം, കുമരലിംഗം, മടത്തുക്കുളം, കനിയൂര്‍, കടത്തൂര്‍, കാരത്തൊഴുവ് ഉള്‍പെടെയുള്ള ഗ്രാമങ്ങളില്‍ ഉള്ളവര്‍ സുരക്ഷയുടെ ഭാഗമായി മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.