ഇടുക്കി: അടിമാലി ടൗണിലെ ദേശീയപാതയില്‍ സീബ്ര ലൈനുകൾ മാഞ്ഞത് കാല്‍നട യാത്രക്കാരെ വലക്കുന്നു. സര്‍ക്കാര്‍ ഹൈസ്‌ക്കൂൾ പരിസരം, സെന്‍റര്‍ ജംഗ്‌ഷന്‍, ബസ് സ്റ്റാന്‍ഡ് ജംഗ്‌ഷന്‍, താലൂക്കാശുപത്രി ജംഗ്‌ഷന്‍, അപ്‌സര കുന്ന് കവല എന്നിവിടങ്ങളിലെ സീബ്ര ലൈനുകളാണ് മാഞ്ഞ് പോയത് .ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ടൗണില്‍ സീബ്രാലൈനുകൾ പൂര്‍ണ്ണമായി മാഞ്ഞുപോയത് കാല്‍നടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു.
ദേശീയപാതയില്‍ സീബ്ര ലൈനുകൾ മാഞ്ഞു ;കാല്‍നടയാത്രക്കാര്‍ വലയുന്നു - idukky
ടൗണില്‍ സീബ്രാലൈനുകൾ വരച്ച് ചേര്‍ക്കാന്‍ ബന്ധപ്പെട്ട വകുപ്പുകൾ നടപടി കൈകൊള്ളണമെന്നാണ് കാല്‍നടയാത്രക്കാരുടെ ആവശ്യം
ദേശീയപാതയില്‍ സീബ്ര ലൈനുകൾ മാഞ്ഞു ;കാല്‍നടയാത്രക്കാര്‍ വലയുന്നു
ദേശീയപാതയില്‍ സീബ്ര ലൈനുകൾ മാഞ്ഞു ;കാല്‍നടയാത്രക്കാര്‍ വലയുന്നു
തിരക്കേറിയ സെന്‍റര്‍ ജംഗ്‌ഷനില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്കെത്താന്‍ വളരെ പ്രയാസപ്പെട്ടാണ് രോഗികൾ റോഡ് മുറിച്ച് കടക്കുന്നത്. ടൗണില്‍ സീബ്രാലൈനുകൾ വരച്ച് ചേര്‍ക്കാന്‍ ബന്ധപ്പെട്ട വകുപ്പുകൾ നടപടി കൈകൊള്ളണമെന്നാണ് കാല്‍നടയാത്രക്കാരുടെ ആവശ്യം.
Last Updated : Jan 9, 2020, 7:48 PM IST