ഇടുക്കി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കി ഡീന്‍ കുര്യാക്കോസ് എംപി. വിഷയത്തിൽ കെ മുരളീധരന്‍ തന്‍റെ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡീന്‍ കുര്യാക്കോസും നിലപാടറിയിച്ചത്. പാര്‍ട്ടി പുനഃസംഘടനയില്‍ കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തണമെന്നാണ് ഡീന്‍ കുര്യാക്കോസ് എംപി വ്യക്തമാക്കി. പാര്‍ട്ടിയെ നയിക്കാന്‍ ശേഷിയുള്ള നിരവധിയാളുകള്‍ യൂത്ത് കോണ്‍ഗ്രസിലുണ്ട്. അവരെക്കൂടി പുനഃസംഘടനയുടെ ഭാഗമാക്കണം. ഇത്തരം കാര്യങ്ങള്‍ കെപിസിസിയോട് ആവശ്യപ്പെട്ടതായും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
കെപിസിസി പുനഃസംഘടന; കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തണമെന്ന് ഡീന്‍ കുര്യാക്കോസ് - congress party reorganization news
പുനഃസംഘടന സംബന്ധിച്ച അതൃപ്തി ചൂണ്ടിക്കാട്ടി കെ മുരളീധരന്‍ എംപി കെപിസിസിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
![കെപിസിസി പുനഃസംഘടന; കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തണമെന്ന് ഡീന്‍ കുര്യാക്കോസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4186347-thumbnail-3x2-deen.jpg)
ഡീൻ കുര്യാക്കോസ്
കാലാകാലങ്ങളായി കോണ്‍ഗ്രസില്‍ പുനഃസംഘടന നടക്കുമ്പോള്‍ പാര്‍ട്ടിയിലെ എല്ലാ നേതാക്കന്‍മാരെയും വിശ്വാസത്തില്‍ എടുക്കാറുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍റേതായി പുറത്തു വന്ന അഭിപ്രായങ്ങളെ പാര്‍ട്ടി കണക്കിലെടുക്കുമെന്നാണ് കരുതുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
Last Updated : Aug 20, 2019, 1:18 PM IST