കേരളം

kerala

ETV Bharat / state

തമിഴ്‌നാട് വനംവകുപ്പിന്‍റെ വാഹനം തകര്‍ത്ത് അരിക്കൊമ്പന്‍; മേഘമലയില്‍ നിരോധനാജ്ഞ, സഞ്ചാരികള്‍ക്ക് നിയന്ത്രണം - തമിഴ്‌നാട് വനംവകുപ്പ്

തമിഴ്‌നാട് മേഘമലയ്ക്ക് സമീപമുള്ള ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്‍റെ വാതിലാണ് കാട്ടാന തകര്‍ത്തത്. ഇവിടെ സൂക്ഷിച്ചിരുന്ന അരി തിന്നുകയും ചെയ്‌തതോടെ എത്തിയത് അരിക്കൊമ്പന്‍ ആണെന്ന് സംശയം ഉയരുകയായിരുന്നു

Partial demolition of house in Tamil Nadu  demolition of house in Tamil Nadu by elephant  Arikkomban  Arikkomban at Tamil Nadu  തമിഴ്‌നാട്ടിൽ വീട് ഭാഗികമായി തകർത്ത് കാട്ടാന  തമിഴ്‌നാട് മേഖമല  അരിക്കൊമ്പന്‍  ഇരവങ്കലാർ എസ്റ്റേറ്റ്  മണലാർ തേയില തോട്ടം  തമിഴ്‌നാട് വനംവകുപ്പ്  വനംവകുപ്പ്
തമിഴ്‌നാട്ടിൽ വീട് ഭാഗികമായി തകർത്ത് കാട്ടാന;

By

Published : May 6, 2023, 9:57 AM IST

Updated : May 6, 2023, 1:34 PM IST

അരിക്കൊമ്പന്‍ തമിഴ്‌നാട് മേഖലയില്‍

ഇടുക്കി: ജനവാസ മേഖലയിൽ സ്ഥിരമായിറങ്ങി ശല്യമുണ്ടാക്കിയതിനെ തുടർന്ന് ചിന്നക്കനാലിൽ നിന്ന് കാടുകടത്തിയ അരിക്കൊമ്പനെ കൊണ്ട് തമിഴ്‌നാടും പൊറുതിമുട്ടുന്നു. പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട ശേഷം നടന്ന് മേഘമലയിലെത്തിയ അരിക്കൊമ്പൻ അവിടെ കൃഷി ഉൾപ്പെടെ നശിപ്പിച്ചു. വനം വകുപ്പിന്‍റെ വാഹനവും തകർത്തു. ഇതോടെ മേഘമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്‌തു.

കഴിഞ്ഞ രണ്ടു ദിവസമായി മേഘമലയിൽ തമ്പടിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. കൃഷിയിടവും തമിഴ്‌നാട് വനംവകുപ്പിന്‍റെ വാഹനവും കഴിഞ്ഞ ദിവസം രാത്രി തകർത്തു. വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ചത്. ഇതോടെ വനപാലകർ ആനയെ തുരത്തിയോടിക്കാൻ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്‍റെ വാഹനത്തിനു നേരെ തിരിയുകയും തകർക്കുകയുമായിരുന്നു. നിലവിൽ വനപാലകരും നാട്ടുകാരും ചേർന്ന് തമിഴ്‌നാട്ടിലെത്തന്നെ വനമേഖലയിലേക്ക് അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്.

പെരിയാർ കടുവ സങ്കേതത്തിന്‍റെ ഡെപ്യൂട്ടി ഡയറക്‌ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ മേഘമലയിലെത്തും. തുടർന്ന് ആനയെ പെരിയാർ കടുവ സങ്കേതത്തിലേക്കുതന്നെ തിരികെ എത്തിക്കാനുള്ള നടപടി ആരംഭിക്കും. അരിക്കൊമ്പനെ തുരത്താനായി 120 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പും നിയോഗിച്ചിട്ടുണ്ട്.

പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. റേഡിയോകോളർ ഘടിപ്പിച്ചിട്ടും രണ്ടു ദിവസം അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഘലയിൽ നിലയുറപ്പിച്ചിരുന്നു. ഇതേപ്പറ്റി കൃത്യമായ വിവരം തമിഴ്‌നാടിന് കൈമാറാൻ കേരളത്തിന് സാധിച്ചില്ല. കാലാവസ്ഥ വ്യതിയാനം മൂലം റേഡിയോ കോളർ കൃത്യമായി പ്രവർത്തിക്കാത്തതാണ് ഇതിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. ചില സമയങ്ങളിൽ സിഗ്നലുകൾ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്.

നേരത്തേ മണലൂർ എസ്റ്റേറ്റിൽ നിന്നുള്ള അരിക്കൊമ്പന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട ശേഷം അരിക്കൊമ്പന്‍റേതായി പുറത്തുവന്ന ആദ്യ ദൃശ്യമായിരുന്നു ഇത്. മേഖലയിൽ നിന്ന് വെള്ളം കുടിച്ച ശേഷം പെരിയാർ കടുവ സങ്കേതത്തിലേക്ക് തന്നെ തിരികെ പോകുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാർത്ത തമിഴ്‌നാട്ടിലെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

വീടിന്‍റെ ചില ഭാഗങ്ങൾ തകർത്തതിന്‍റെ വിവരണങ്ങളും ചിത്രങ്ങളും പത്രത്തിൽ നൽകിയിരുന്നു. തോട്ടം തൊഴിലാളിയുടെ വീടിന്‍റെ വാതിൽ തകർക്കുകയും അരിച്ചാക്ക് ഉൾപ്പെടെ നശിപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു വാർത്ത. എന്നാൽ ഇത് അരിക്കൊമ്പൻ തന്നെയാണോ എന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല.

കേരള, തമിഴ്‌നാട് അതിർത്തിയിലെ വീട് തകർത്തത് അരിക്കൊമ്പനെന്ന് സംശയം: വീടിന്‍റെ വാതില്‍ തകർത്ത് അരിയും തിന്നതോടെയാണ് അരിക്കൊമ്പനാണ് ഇതിന് പിന്നിലെന്ന് സംശയം ഉയർന്നത്. തമിഴ്‌നാട് മേഖമലയ്ക്ക് സമീപമുള്ള ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്‍റെ വാതില്‍ ആണ് ആന തകർത്തത്.

കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകർത്തതെന്നാണ് വിവരം. ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന അരി ആന തിന്നതായി തൊഴിലാളികൾ വ്യക്തമാക്കുന്നുണ്ട്. അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ എത്തിയത് ഇന്നലെയാണ്. മേഖമലക്ക് സമീപം മണലാർ തേയില തോട്ടത്തിലായിരുന്നു ഇന്നലെ ആനയെ കണ്ടത്.

തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അരിക്കൊമ്പനെ ജനവാസ മേഖലയ്ക്ക് അകത്ത് കടക്കാതെ തടഞ്ഞിരുന്നു. എന്നാൽ രാത്രിയോടെ ഇവിടെ നിന്നും മടങ്ങിയ അരിക്കൊമ്പൻ പിന്നീട് പെരിയാർ കടുവ സങ്കേതത്തിലെ വന മേഖലയിലേക്ക് കടന്നു. ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ കേരള, തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം തുടരുകയാണ്.

Last Updated : May 6, 2023, 1:34 PM IST

ABOUT THE AUTHOR

...view details