പാറക്കടവ് കുടിവെള്ള പദ്ധതി പൂർത്തിയായി - പാറക്കടവ് കുടിവെള്ള പദ്ധതി പൂർത്തിയായി
പദ്ധതി യാഥാർഥ്യമായതോടെ മേഖലയിലെ 20 ഓളം കുടുംബങ്ങളുടെ കുടിവെളള പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്
![പാറക്കടവ് കുടിവെള്ള പദ്ധതി പൂർത്തിയായി parakkadavu Water Supply Project opened parakkadavu Water Supply Project പാറക്കടവ് കുടിവെള്ള പദ്ധതി പൂർത്തിയായി പാറക്കടവ് കുടിവെള്ള പദ്ധതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8598376-thumbnail-3x2-idukki.jpg)
ഇടുക്കി:പാറക്കടവ് കുടിവെള്ള പദ്ധതി പൂർത്തിയായി. ഗ്രാമ പഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്നും, എന്‍ആര്‍ഇജിഎ പദ്ധതിയില്‍ നിന്നുമായി അഞ്ച് ലക്ഷം രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പാക്കിയത് . പദ്ധതിയുടെ ഭാഗമായി കുഴല്‍ കിണര്‍, പമ്പ് ഹൗസ്, ടാങ്ക് എന്നിവയ്ക്കാവശ്യമായ സ്ഥലം പ്രദേശവാസികള്‍ സൗജന്യമായി വിട്ടു നല്‍കും.വർഷങ്ങളായി കുടിവെള്ള പ്രശ്‌നം രൂക്ഷമായ മേഖലയാണ് കരുണാപുരം ഗ്രാമപഞ്ചായത്തിലെ പാറകടവ് മേഖല. മഴക്കാലത്തും ലോറികളിലാണ് പ്രദേശത്തേക്ക് വെള്ളമെത്തിച്ചിരുന്നത്. പദ്ധതി യാഥാർഥ്യമായതോടെ മേഖലയിലെ 20 ഓളം കുടുംബങ്ങള്‍ക്കാണ് ദുരിതമവസാനിക്കുന്നത്. കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടോമി പ്ലാവുവെച്ചതിൽ പദ്ധതി ഉദ്ഘാടനം ചെയ്‌തു