ഇടുക്കി:പണിക്കന്‍കുടി സിന്ധു വധക്കേസിലെ പ്രതി ബിനോയ് അറസ്റ്റിൽ. പ്രതി കുറ്റം സമ്മതിച്ചതായും ചൊവ്വാഴ്‌ച ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവം നടന്നതിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇരുപത് ദിവസത്തിന് ശേഷമാണ് പിടികൂടിയത്. പെരിഞ്ചാംകൂട്ടി വനമേഖലയില്‍ നിന്നുമാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
പൊലീസിനെ ഏറെ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു സിന്ധു വധക്കേസ്. കഴിഞ്ഞ പതിനാറാം തീയ്യതി മുതലാണ് ബിനോയ് ഒളിവിൽ പോയത്. തുടര്‍ന്ന് കഴിഞ്ഞ വെളളിയാഴ്‌ച ഇയാളുടെ വീടിന്‍റെ അടുക്കളയില്‍ നിന്നുമാണ് സിന്ധുവിന്‍റെ മൃതദേഹം കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്.
പണം ആവശ്യത്തിനായി തിരികെയെത്തി; പ്രതി ഒളിവിൽ കഴിഞ്ഞു
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തമിഴ്‌നാട്ടിലേയ്ക്ക് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാളുടെ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും അടക്കം മൊബൈല്‍ ഫോണുകളും പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
ഇതിനിടയില്‍ പണത്തിന്‍റെ ആവശ്യമുളളതിനാല്‍ തിരിച്ചെത്തിയ പ്രതി മൃതദേഹം കണ്ടെത്തിയെന്നറിഞ്ഞതോടെ പുറത്തിറങ്ങിയാല്‍ പിടിക്കപ്പെടുമെന്ന സാഹചര്യത്തില്‍ പെരഞ്ചാം കൂട്ടി തേക്ക് പ്ലാന്‍റേഷനില്‍ ഒളിവിൽ കഴിയുകയായിരുന്നു.
കാട്ടിനുള്ളിലെ പാറയുടെ അള്ളിനാണ് ഒളുവില്‍ കഴിഞ്ഞതെന്നാണ് വിവരം. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇടുക്കി ഡിവൈഎസ്‌പി ഇമ്മാനുവല്‍ പോളിന്‍റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. വെള്ളത്തൂവല്‍ സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്യുമ്പോഴായിരുന്നു കുറ്റസമ്മതം.
READ MORE:പണിക്കന്‍കുടി കൊലപാതകം: കുഴിക്കുള്ളില്‍ ഇറക്കി ഇരുത്തി മണ്ണിട്ട് മൂടി, ബിനോയിക്കായി അന്വേഷണം