ഇടുക്കി: ഇടുക്കി പണിക്കൻകുടിയില്‍ യുവതിയെ കൊലപ്പെടുത്തിയത് ഉപേക്ഷിച്ച് പോകുമെന്ന നിഗമനത്തെ തുടര്‍ന്ന്. സംഭവ ദിവസം രാത്രി ഇരുവരും തമ്മില്‍ വഴക്കിടുകയും തുടര്‍ന്ന് സിന്ധുവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ആദ്യ ഭാര്യ പിണങ്ങി പോയത് പോലെ തന്നെ ഉപേക്ഷിച്ച് സിന്ധുവും പോകുമെന്ന നിഗമനത്തിലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ബിനോയ് പൊലീസിനോട് സമ്മതിച്ചു.
Read more:പണിക്കന്‍കുടി സിന്ധു വധക്കേസ്; ബിനോയ് അറസ്റ്റിൽ
ഓഗസ്റ്റ് 11ന് രാത്രി വഴക്കിനെ തുടര്‍ന്ന് ബിനോയ് സിന്ധുവിനെ മര്‍ദിച്ചു. കഴുത്തിന് ഞെക്കിപ്പിടിച്ചതിനെ തുടര്‍ന്ന് അവശയായ സിന്ധുവിനെ മുറ്റത്തേക്ക് തള്ളിയിട്ടു. മരിച്ചെന്ന് കരുതി ജഡം മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ബിനോയ് തീരുമാനിച്ചെങ്കിലും തീ കൊളുത്തിയപ്പോൾ സിന്ധു നിലവിളിച്ചു. വെള്ളമൊഴിച്ച് തീ കെടുത്തിയശേഷം അനക്കമുണ്ടായില്ല. തുടർന്ന് കുഴിയെടുത്ത് അതിലിട്ട് മൂടുകയായിരുന്നു. കുഴിയിലിടുമ്പോൾ സിന്ധുവിന് ജീവനുണ്ടോയെന്ന് നോക്കിയില്ല.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ബിനോയിയും സിന്ധുവും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇരുവരും തമ്മില്‍ പരസ്‌പരം സംശയത്തിന്‍റെ പേരിൽ കലഹിക്കുകയും ബിനോയ് സിന്ധുവിനെ മര്‍ദിക്കാറുമുണ്ടായിരുന്നു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സിന്ധു ഇയാളെ ആശുപത്രിയില്‍ പോയി കണ്ടത് സംബന്ധിച്ച് ഇരുവരും തമ്മില്‍ ദിവസവും വഴക്കിടാറുണ്ടായിരുന്നു.