ഇടുക്കി: നിരോധിത പുകയില ഉത്‌പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന അതിഥി തൊഴിലാളി അറസ്റ്റിൽ. ബിഹാര്‍ സ്വദേശി അഷ്‌റഫ് അലിയാണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും നാല് കിലോയോളം നിരോധിത പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി.
മൂന്നാറിൽ 40 കിലോ പുകയില ഉത്‌പന്നങ്ങള്‍ പിടികൂടി; അതിഥി തൊഴിലാളി അറസ്റ്റിൽ - munnar
ബിഹാര്‍ സ്വദേശി അഷ്‌റഫ് അലിയാണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായത്
മൂന്നാറിൽ 40 കിലോ പാൻ ഉത്പന്നങ്ങൾ പിടികൂടി; അതിഥി തൊഴിലാളി അറസ്റ്റിൽ
മൂന്നാറിലെ താമസസ്ഥലത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തോട്ടം മേഖലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ അഷ്‌റഫ് അലിയുടെ താമസസ്ഥലത്തെത്തി പാന്‍മസാല വാങ്ങുന്നത് പതിവായിരുന്നു. ഇതിനെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് എവിടെ നിന്നാണ് കൂടിയ അളവില്‍ പാന്‍മസാലകള്‍ ലഭിച്ചതെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ പറഞ്ഞു.