ഇടുക്കി:ഹരിത കര്‍മ്മസേനയുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. വിവിധ ഇടങ്ങളിലെ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സഹായത്തോടെ നീക്കം ചെയ്യുന്ന നടപടികള്‍ക്കാണ് തുടക്കമായത്. ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പഞ്ചായത്ത് തന്നെ സംസ്‌കരിക്കും.
ശുചീകരണം സജീവമാക്കി പള്ളിവാസല്‍ പഞ്ചായത്ത് - CLEANING PALLIVASAL
പഞ്ചായത്ത് പരിധിയിലെ വിവിധ ഇടങ്ങളിലെ മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനാംഗങ്ങളുടെ സഹായത്തോടെ നീക്കം ചെയ്യുന്ന നടപടികള്‍ക്കാണ് തുടക്കമായത്.
![ശുചീകരണം സജീവമാക്കി പള്ളിവാസല്‍ പഞ്ചായത്ത് ഹരിത കര്‍മ്മസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനം CLEANING PALLIVASAL Pallivasal Grama Panchayat activates cleaning activities](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11629952-639-11629952-1620053191678.jpg)
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൂടിയാണ് നടപടി. പൊതുജനപങ്കാളിത്തത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും കൊവിഡ് ആശങ്ക കണക്കിലെടുത്ത് ഹരിതകര്‍മ്മസേനാംഗങ്ങളെ മാത്രം ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുകയായിരുന്നു.