കേരളം

kerala

ETV Bharat / state

സഞ്ചാര യോഗ്യമല്ലാത്ത റോഡ് പാൽക്കുളംമേടിന്‍റെ ഇക്കോ ടൂറിസം സാധ്യതകൾ ഇല്ലാതാക്കുന്നു - ഇടുക്കി

പാൽക്കുളംമേട് സന്ദർശിക്കാൻ സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ നല്ല റോഡോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഉവിടില്ല.

palkkulammedu  idukki  പാൽക്കുളംമേടിന്‍റെ ഇക്കോ ടൂറിസം  ഇടുക്കി  ecotourism
സഞ്ചാര യോഗ്യമല്ലാത്ത റോഡ് പാൽക്കുളംമേടിന്‍റെ ഇക്കോ ടൂറിസത്തിന്‍റെ സാധ്യതകൾ ഇല്ലാതാക്കുന്നു

By

Published : Nov 28, 2020, 5:17 AM IST

Updated : Nov 28, 2020, 6:38 AM IST

ഇടുക്കി: സഞ്ചാര യോഗ്യമല്ലാത്ത റോഡ് പാൽക്കുളംമേടിന്‍റെ ഇക്കോ ടൂറിസം പദ്ധതിയുടെ സാധ്യതകൾ ഇല്ലാതാക്കുന്നു. പാൽക്കുളംമേട് സന്ദർശിക്കാൻ സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ നല്ല റോഡോ മറ്റ് സൗകര്യങ്ങളോ ഇവിടില്ല. കൊക്കരക്കുളം ചെമ്പകപ്പാറയിലൂടെ പാൽക്കുളംമേട്ടിലേക്ക് റോഡുണ്ടെങ്കിലും അതും സഞ്ചാരയോഗ്യമല്ല .

സഞ്ചാര യോഗ്യമല്ലാത്ത റോഡ് പാൽക്കുളംമേടിന്‍റെ ഇക്കോ ടൂറിസത്തിന്‍റെ സാധ്യതകൾ ഇല്ലാതാക്കുന്നു
നൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശം കൂടിയാണ് കൊക്കരക്കുളം ചെമ്പകപ്പാറ മേഖല. കൊക്കരക്കുളം- ചെമ്പകപ്പാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ജനപ്രതിനിധികളെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വിദ്യാർഥികളടക്കം നിരവധി പേർ ആശ്രയിക്കുന്ന റോഡ് എത്രയും പെട്ടന്ന് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Last Updated : Nov 28, 2020, 6:38 AM IST

ABOUT THE AUTHOR

...view details