ഇടുക്കി:കൊവിഡ് കാലത്തും കൊയ്ത്ത് ഉത്സവം നടത്തി മാതൃകയാകുകയാണ് രാജകുമാരി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങളാണ് നെല്‍കൃഷിയില്‍ വിജയം കൊയ്‌തത്. കാലാവസ്ഥാ വ്യതിയാനവും തൊഴിലാളി ക്ഷാമവും മൂലം മലയോര മണ്ണിൽ നിന്നും പടിയിറങ്ങിയ നെൽകൃഷി തിരികെ എത്തിക്കുക, കൃഷിയുടെ പ്രാധാന്യം സമൂഹത്തിന് പകർന്നു നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചത്. കൂരാപ്പിള്ളിച്ചാൽ പാടശേഖരത്തിലാണ് കൊയ്‌ത്തുത്സവം സംഘടിപ്പിച്ചത്. ഈ വർഷത്തെ കൃഷിയിൽ മെച്ചപ്പെട്ട വിളവാണ് ലഭിച്ചത്.
നെല്‍കൃഷിയില്‍ വിജയം കൊയ്‌ത് വിദ്യാര്‍ഥികള്‍
രാജകുമാരി വൊക്കേഷണല്‍ ഹയർസെക്കണ്ടറി സ്‌കൂളിലെ എന്‍എസ്‌എസ് വിദ്യാര്‍ഥികളാണ് കൊയ്‌ത്തുത്സവം സംഘടിപ്പിച്ചത്.
നെല്‍കൃഷിയില്‍ വിജയം കൊയ്‌ത് വിദ്യാര്‍ഥികള്‍
ഒരേക്കർ പാടം പാട്ടത്തിനെടുത്താണ് വിദ്യാർഥികൾ കൃഷിചെയ്‌തത്. കഴിഞ്ഞ പത്തുവർഷമായി രാജകുമാരി മേഖലയിലെ കർഷകർക്ക് കൈത്താങ്ങായി പ്രവർത്തിച്ച് വരികയാണ് വിദ്യാര്‍ഥികള്‍. വരും വർഷങ്ങളിലും കൃഷി തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം. കൂടുതൽ തരിശുപാടങ്ങള്‍ കൃഷി യോഗ്യമാക്കാനും വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരായ റീന, പ്രിൻസ് പോൾ എന്നിവരുടെ പിന്തുണയും വിദ്യാര്‍ഥികള്‍ക്കുണ്ട്.
Last Updated : Feb 22, 2021, 3:03 PM IST