ഇടുക്കി: യുഡിഎഫിന്‍റെ തോല്‍വി ഇടത് തരംഗത്തിൻ്റെ ഭാഗമായാണെന്നും തർക്കത്തിന് പ്രസക്തിയില്ലെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ്. 95 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 21 ഇടത്തേ ജയിച്ചുള്ളൂ. യുഡിഎഫിൻ്റെ സ്പിരിറ്റിന് വിരുദ്ധമായ പ്രസ്താവനകൾ പാടില്ല. ഗ്രൂപ്പിന് അതീതമായി കോൺഗ്രസ് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഘടകകക്ഷികൾ ചേരുന്നതാണ് മുന്നണി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ കുറവുകൾ പരിഹരിക്കാനായില്ല. കുറവുകൾ നികത്തി കോൺഗ്രസ് മുന്നോട്ട് പോകണം. പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ പോലെ ഒന്നിച്ച് പോകാനായില്ല. യുഡിഎഫിൽ കെട്ടുറപ്പുണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഘടകകക്ഷികളെ കുറ്റം പറയരുത്, കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും പി.ജെ ജോസഫ് - udf
'95 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 21 ഇടത്തേ ജയിച്ചുള്ളൂ. യുഡിഎഫിൻ്റെ സ്പിരിറ്റിന് വിരുദ്ധമായ പ്രസ്താവനകൾ പാടില്ല'
ഘടകകക്ഷികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; തോല്‍വിയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: പി.ജെ ജോസഫ്
read more:വോട്ടുകച്ചവട ആരോപണം അവജ്ഞയോടെ തള്ളുന്നുവെന്ന് ചെന്നിത്തല
ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കോൺഗ്രസ് ആത്മപരിശോധന നടത്തണം. ചിഹ്നമല്ല കേരള കോൺഗ്രസിൻ്റെ തോൽവിക്ക് കാരണം. പാലായിൽ ട്രാക്ടർ ചിഹ്നത്തിലാണ് കാപ്പൻ ജയിച്ചത്. കേന്ദ്ര നേതാക്കളെത്തിയിട്ടും കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.