കേരളം

kerala

ETV Bharat / state

പി.ജെ. ജോസഫിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് - യൂത്ത് കോൺഗ്രസ്

ഉടുമ്പൻചോല മണ്ഡലം കമ്മറ്റിയിടെ ഫേസ്ബുക്ക് പേജിലാണ് പ്രതിഷേധ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

ഇടുക്കിയില്‍ പി.ജെ. ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്

By

Published : Mar 14, 2019, 9:42 PM IST

ഇടുക്കിയില്‍ പി.ജെ. ജോസഫിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് ഉടുമ്പൻചോല മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ വിമർശനം ഉയർന്നിരിക്കുന്നത്.തല്ലുകൊള്ളാനും പോസ്റ്റർ ഒട്ടിക്കാനും മാത്രം ഉള്ളവരായി കണ്ടാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇടുക്കിയൽ തങ്ങൾക്ക് വേണ്ടത് യുവതയെ അറിയുന്ന സ്ഥാനാർഥിയെ ആണ്. മാണിയുടെ വക്രബുദ്ധിക്ക് വഴങ്ങി കൊടുക്കുകയാണെങ്കിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് യൂത്ത് കോൺഗ്രസിന്‍റെ സഹായമുണ്ടാകില്ലെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details