ഇടുക്കി: അടിമാലി ചില്ലിത്തോട് പട്ടികജാതി കോളനിയില്‍ പട്ടയ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. 250ഓളം വരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാനുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. കാലങ്ങളായി പട്ടയമെന്ന ആവശ്യം ചില്ലിത്തോട്ടിലെ പട്ടികജാതി കുടുംബങ്ങള്‍ മുമ്പോട്ട് വെച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ കോളനിയില്‍ യോഗം ചേര്‍ന്നു. ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു. തുടര്‍ നടപടിയെന്നോണം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പ് മന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.
ചില്ലിത്തോട് പട്ടികജാതി കോളനി പട്ടയവിതരണം: നടപടികള്‍ ആരംഭിച്ചു - ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍
ചില്ലിത്തോട് പട്ടികജാതി കോളനിയിലെ 250ഓളം വരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാനുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്
ചില്ലിത്തോട് പട്ടികജാതി കോളനി പട്ടയ വിതരണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു
ഇതിന് ശേഷമാണ് കോളനിയില്‍ സര്‍വേ നടപടികള്‍ക്ക് തുടക്കമായത്. 1975 കാലഘട്ടത്തില്‍ ചില്ലിത്തോട്ടില്‍ ഒരു ഏക്കര്‍ ഭൂമി വീതം 90 കുടുംബങ്ങള്‍ക്കായിരുന്നു വിതരണം ചെയ്തത്. പിന്നീട് ഭൂമി കൊടുക്കല്‍ വാങ്ങലിലൂടെ ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. സര്‍വ്വയറുമാരായ ബോബി കെ ജോസഫ്, അരുണ്‍ പി.ബി എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Last Updated : Nov 6, 2019, 1:37 AM IST