കേരളം

kerala

ETV Bharat / state

അടിമാലി ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ ശേഖരണം ആരംഭിച്ചു - Organic waste collection started in Adimaly Grama Panchayat

പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് അടിമാലി ഗ്രാമപഞ്ചായത്ത് അജൈവമാലിന്യ ശേഖരണം ആരംഭിച്ചിട്ടുള്ളത്.

Organic waste collection started in Adimaly Grama Panchayat  അടിമാലി ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ ശേഖരണം ആരംഭിച്ചു
അടിമാലി ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ ശേഖരണം ആരംഭിച്ചു

By

Published : Feb 13, 2020, 2:43 AM IST

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ ശേഖരണം ആരംഭിച്ചു. കുപ്പികളും ബാഗുകളും ചെരുപ്പുകളും ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടില്‍ എത്തിച്ച് നല്‍കാവുന്നതാണ്. ഈ മാസം 29ന് മാലിന്യ ശേഖരണ കാലാവധി അവസാനിക്കും. പഞ്ചായത്തിനെ മാലിന്യമുക്തമാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് അടിമാലി ഗ്രാമപഞ്ചായത്ത് അജൈവമാലിന്യ ശേഖരണം ആരംഭിച്ചിട്ടുള്ളത്. കുപ്പികളും ചില്ലുകളും സിഎഫ്എല്‍ അടക്കമുള്ള ആപല്‍ക്കരമായ മാലിന്യങ്ങള്‍, ചെരുപ്പുകള്‍, ബാഗ്, കുട, റെക്‌സിനുകള്‍, തെര്‍മ്മോക്കോള്‍ തുടങ്ങിയവയെല്ലാം ഈ മാസം 29വരെ പഞ്ചായത്ത് ശേഖരിക്കും. പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന കുടുംബങ്ങള്‍ മാലിന്യങ്ങള്‍ പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടില്‍ എത്തിച്ച് നല്‍കണം. പരിപാടിക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

അടിമാലി ഗ്രാമപഞ്ചായത്തില്‍ അജൈവ മാലിന്യ ശേഖരണം ആരംഭിച്ചു

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details