ഇടുക്കി: കർഷകരോട് നരേന്ദ്രമോദി സർക്കാർ കാണിക്കുന്ന അതേ സമീപനം തന്നെയാണ് പിണറായി വിജയൻ സർക്കാരിനും ഉള്ളതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഭാരതത്തിലെ കർഷകർ അസ്വസ്ഥരാണെന്നും അതാണ് ഡൽഹിയിൽ കാണുന്നതെന്നും ഉമ്മൻചാണ്ടി. ഐക്യ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷന്‍റെ ഭാഗമായി ഇടുക്കിയിൽ എത്തിയതായിരുന്നു ഉമ്മൻചാണ്ടി.
മോദി സർക്കാരിന്‍റെ കർഷക വിരുദ്ധ നയം തന്നെയാണ് പിണറായി സർക്കാരും പിന്തുടരുന്നതെന്ന് ഉമ്മൻചാണ്ടി
കേരളത്തിലെ കർഷകർ അസ്വസ്ഥരാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അതിനുള്ള തിരിച്ചടി നിശ്ചയമായും ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി
മോദി സർക്കാറിന്‍റെ കർഷക വിരുദ്ധ നയം തന്നെയാണ് പിണറായി സർക്കാരും പിന്തുടരുന്നതെന്ന് ഉമ്മൻചാണ്ടി
മോദി സർക്കാരിന്‍റെ കർഷക വിരുദ്ധ നയം തന്നെയാണ് പിണറായി സർക്കാരും പിന്തുടരുന്നത്. കേരളത്തിലെ കർഷകർ അസ്വസ്ഥരാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അതിനുള്ള തിരിച്ചടി നിശ്ചയമായും ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.